എടുക്കാത്ത സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് ക്വാറന്റൈനിലുള്ളവര്‍ക്ക് മൊബൈല്‍ സന്ദേശം!
ആലപ്പുഴ: (https://ift.tt/2Ze8SYy) എടുക്കാത്ത സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് ക്വാറന്റൈനിലുള്ളവര്‍ക്ക് മൊബൈല്‍ സന്ദേശം!. ജൂണ്‍ 26ന് ഡല്‍ഹിയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ചുമക്കര കോമല്ലൂര്‍ സ്വദേശികള്‍ക്കാണ് സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് മൊബൈല്‍ സന്ദേശമെത്തിയത്. എന്നാല്‍ ഇവര്‍ സ്രവം പരിശോധനയ്ക്കായി കൊടുത്തിരുന്നില്ല. ഇതില്‍ ഒരു യുവതിക്ക് പ്രമേഹമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച പരിശോധനയ്ക്കു പോകാന്‍ തയാറാകാനും വാഹനം എത്തുമെന്നും ചുനക്കര ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഇവരെ അറിയിച്ചിരുന്നു. രാവിലെ 11.30ന് എത്തിയ വാഹനത്തില്‍ ഭരണിക്കാവ് പഞ്ചായത്തിലെ മൂന്നാംകുറ്റിയില്‍ സ്രവമെടുക്കുന്ന സ്ഥലത്തെത്തി മണിക്കൂറുകള്‍ കാത്തിരുന്നെങ്കിലും സ്രവമെടുക്കാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് പട്ടികയില്‍ ഇവരുടെ പേരില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിലെ കേന്ദ്രത്തിലെത്തിച്ചു. രാത്രി ഏഴര മണി വരെ കാത്തിരുന്നിട്ടും സാംപിള്‍ ശേഖരിക്കുന്ന വാഹനം എത്തിയില്ല. സ്രവമോ രക്തമോ എടുക്കാതെ അവരെ തിരിച്ചയയ്ക്കുകയും ചെയ്തു.
ഇതിനിടെയാണ് രാത്രി 11 മണിയോടെ സ്രവം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും യുവതിക്ക് പ്രമേഹവുമുണ്ടെന്നും ഫോണില്‍ സന്ദേശമെത്തിയത്. എടുക്കാത്ത സ്രവം എങ്ങനെ പരിശോധനയ്ക്കയച്ചുവെന്ന അമ്പരപ്പിലാണ് ഇവര്‍. സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി ബന്ധപ്പെട്ടവരെ വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
Keywords: Kerala, news, Top-Headlines, COVID-19, Trending, Alappuzha, Mobile message to those in quarantine that the untapped swab has been sent for testing!
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment