മാഫിയാ ഡോണ്‍ മുഖ്യമന്ത്രിയോ? പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

തലശേരി: (www.kvartha.com 09.07.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണ സംഘത്തിന് സ്വപ്നയെ പിടികൂടാന്‍ സാധിക്കൂവെന്നും ഷാജി പറഞ്ഞു.

എം ശിവശങ്കരന്‍, ജോണ്‍ ബ്രിട്ടാസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രന്‍, എ സമ്പത്ത് എന്നിവരുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചാല്‍ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. ലോക കേരള സഭയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെഎം ഷാജി പറഞ്ഞു.

K M Shaji against Pinarayi, Thalassery, News, Criticism, Chief Minister, Pinarayi vijayan, Smuggling, Gold, Kerala.

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്കുള്ള ബന്ധം സുവ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടിയും ആരോപിച്ചിരുന്നു.

Keywords: K M Shaji against Pinarayi, Thalassery, News, Criticism, Chief Minister, Pinarayi vijayan, Smuggling, Gold, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?