പഠനം പൂര്‍ണ്ണമായി ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേയ്ക്ക് വരേണ്ടതില്ല; തീരുമാനമറിയിച്ച് യുഎസ് ഭരണകൂടം

വാഷിംഗ്ടണ്‍: (https://ift.tt/3jCaUdp) പഠനം പൂര്‍ണ്ണമായി ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേയ്ക്ക് വരേണ്ടതില്ലെന്ന തീരുമാനവുമായി യുഎസ് ഭരണകൂടം വെള്ളിയാഴ്ച അറിയിച്ചു. ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ട് പോകണമെന്ന ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ അറിയിപ്പ്. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനത്തിലാണ് മാറ്റം വരുത്തി ഉത്തരവ് പിന്‍വലിച്ചത്.

കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്ന ട്രംപ് ഭരണകൂടം വിദേശ പൗരന്‍മാര്‍ക്കുള്ള പല വിസകളും താത്ക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഓണ്‍ലൈന്‍ പഠനത്തിലും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

 News, World, Education, Washington, USA, Students, US says no new foreign students allowed to enter the country if all classes are online

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎസിലെ ഭൂരിഭാഗം സര്‍വകലാശാലകളും കോളേജുകളും അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല അറിയിച്ചിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുളള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് നിന്ന് വിലേക്കേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല, എംഐറ്റി, അധ്യാപക യൂണിയന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്.

Keywords: News, World, Education, Washington, USA, Students, US says no new foreign students allowed to enter the country if all classes are online


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?