അനശ്വരനായി അനുജിത്ത് യാത്രയായി; അനുജിത്തിലൂടെ എട്ടുപേര്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്നു

തിരുവനന്തപുരം: (www.kvartha.com 23.07.2020) ട്രെയിന്‍ അപകടം ഒഴിവാക്കി പലരുടെയും ജീവന്‍ രക്ഷിക്കാന്‍ അനുജിത്ത് കാട്ടിയ മനക്കരുത്ത് പ്രിയതമന്റെ മരണശേഷം ഭാര്യ പ്രിന്‍സിയും കാട്ടി. മരണത്തിലും തന്റെ കയ്യൊപ്പ് പതിച്ച് അനുജിത്ത് യാത്രയായപ്പോള്‍ എട്ട് പേരാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഇനിയുള്ള കാലം അനുജിത്തിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നതിനേക്കാള്‍ പ്രിന്‍സിക്ക് അഭിമാനമാകുന്നത് ആ എട്ടുപേരുടെ ജീവിതമായിരിക്കും.

Organ donation

 പത്തു വര്‍ഷം മുമ്പ് കൊട്ടാര്ക്കരക്ക് അടുത്ത് സംഭവിക്കാമായിരുന്ന ഒരു ട്രയിന്‍ അപകടം അനുജിത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ഒഴിവായത്. 17 വയസ്സായിരുന്നു അന്ന് അനുജിത്തിന്. ആ വാര്‍ത്തകണ്ട് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് അനുജിത്തിനെ വിളിച്ച് പഠനച്ചെലവ് മുഴുവന്‍ വഹിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

ക്ഷേത്രജീവനക്കാരനായിരുന്ന അനുജിത്ത് അതില്‍ നിന്ന് കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അന്ന് പഠിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെയാണ് അവയവദാനം നടത്തിയത്. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എട്ടു പേര്‍ക്ക് ഒരാളിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുന്നുവെന്നത് അനുജിത്തിന്റെ കുടുംബത്തിന്റെ ഹൃദയവിശാലത തെളിയിക്കുന്നു. അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിലൂടെ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ട്രാന്‍സ് പ്ലാന്റ് പൊക്യുവര്‍ മെന്റ് മാനേജര്‍ കൂടിയായ ഡോ മുരളീധരനും മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍ എസ് ശരണ്യയുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുകമായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പു മന്ത്രി ശൈലജ ടീച്ചറും ഇടപെട്ട് കാലതാമസം കൂടാതെ അവയവദാന പ്രകൃയ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു.

ഹൃദയം എത്രയും വേഗം കൊച്ചി ലിസി ആശുപത്രിയിലെ രോഗിയില്‍ വച്ചുപിടിപ്പിക്കാന്‍ ഹെലികോപ്ടര്‍ അനുവദിച്ചതും ഏറെ സഹായകമായി. സര്‍ക്കാര്‍ അവയവദാന മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് അനുജിത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ബുധനാഴ്ച വൈകന്നേരം കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരച്ചടങ്ങ് നടന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാ പോറ്റി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കുകൊണ്ടു.

Keywords: Anujith's family give his organs to 8 patients, who died in an accident, Organ Donation, Anujith, Byke Accident, Health Department, Train accident, Heart, Death, Surgery, Health Minister, Private Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?