കടലാക്രമണ ഭീഷണി: ഒമ്പത് ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു
തിരുവനന്തപുരം: (www.kvartha.com 23.07.2020) കടലാക്രമണ കെടുതികള്‍ നേരിടുന്നതിനായി ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ഉത്തരവിറക്കി ജലവിഭവ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്.
കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Sea, District Collector, Finance, Minister, Sea erosion, K Krishnankutty, Sea erosion: Emergency financial assistance to nine districts
Powered by Info News For You

Comments
Post a Comment