കോവിഡ് രോഗവ്യാപനം കുറയുന്നു; സൗദിക്ക് ആശ്വാസ ദിനങ്ങള്‍

റിയാദ്: (www.kvartha.com 30.07.2020) സൗദിയിൽ കോവിഡ് രോഗവ്യാപനം കുറയുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കുകളേക്കാൾ രോഗം ഭേദമായവരുടെ കണക്കാണ് ഇപ്പോൾ കുറച്ച ദിവസങ്ങളായി മുന്നിട്ട് നിൽക്കുന്നത്. 1759 പേർക്കാണ് സൗദിയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 2945 പേരാണ് രോഗ മുക്തരായത്. 

27 പേരാണ് രാജ്യത്ത് വ്യാഴായ്ച കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2816 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 2,72,590 ഉം ആകെ രോഗമുക്തരുടെ എണ്ണം 2,28,569ഉം ആയി.

 World, News, Gulf, Riyadh, Saudi Arabia, COVID-19, Corona, Virus, Patient, COVID disease spread decreases; Days of relief for the Saudis.

വിവിധ ആശുപത്രികളിലായി 41,205 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 2063 പേരുടെ നില ഗുരുതരമാണ്. രാജ്യത്തിന്റെ രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി.

റിയാദ് 11, ജിദ്ദ 8, മക്ക 1, ദമ്മാം 2, മദീന 1, ഹുഫൂഫ് 1, ഹഫര്‍ അല്‍ബാത്വിന്‍ 1, വാദി ദവാസിര്‍ 1, വാദി ദവാസിര്‍ 1, മഹായില്‍ 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്.

Keywords: World, News, Gulf, Riyadh, Saudi Arabia, COVID-19, Corona, Virus, Patient, COVID disease spread decreases; Days of relief for the Saudis.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?