ഐ.ടി സെക്രട്ടറിയെ വടിയാക്കി സി.പി.എമ്മിനെ അടിക്കാന്‍ സി.പി.ഐ
തിരുവനന്തപുരം: (www.kvartha.com 08.07.2020) സി.പി.എമ്മിനെതിരെ വീണുകിട്ടുന്ന ഒരവസരം പോലും സി.പി.ഐ പാഴാക്കില്ലെന്ന ചരിത്രം സ്വര്‍ണ കടത്ത് കേസിലും ആവര്‍ത്തിക്കുന്നു. കേസിലെ പ്രധാനപ്രതിയായ സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പിന്റെ പ്രോജക്ടില്‍ താല്‍ക്കാലിക ജീവനക്കാരിയായി നിയമിച്ച സെക്രട്ടറി ശിവശങ്കരന്റെ നീക്കങ്ങള്‍ ശ്രക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്നാണ് സി.പി.ഐയുടെ പുതിയ ആക്ഷേപം. ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാനും തീരുമാനിച്ചതായി ചില നേതാക്കള്‍ പറഞ്ഞു. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ശിവശങ്കരന് വലിയ വീഴ്ചയാണ് സംഭവിച്ചത്. എന്നിട്ടും സെക്രട്ടറിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അന്നേ ശിവശങ്കരനെ നീക്കിയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇത്രയും പഴി കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്നാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്ന വാദം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനും ലോകത്തിന് തന്നെ മാതൃകയാകാനും കഴിഞ്ഞ സര്‍ക്കാരിനെ സ്പ്രിംഗ്ലര്‍ വിവാദത്തിലൂടെ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷത്തിന് പ്രഹരിക്കാന്‍ അവസരം നല്‍കുകയും ചെയ്തത് ഐ.ടി സെക്രട്ടറിയുടെ വഴിവിട്ട തീരുമാനം ആയിരുന്നെന്ന് സി.പി.ഐ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. ഐ.ടി സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്നേ വ്യക്തമാക്കിയിരുന്നു. സ്പ്രിംഗ്ലര്‍ ഇടപാടിനെ കുറിച്ച് നേരിട്ട് വിമര്‍ശിക്കാതെ ഡാറ്റാ കൈമാറ്റത്തെയും സുരക്ഷയെയും കുറിച്ച് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കോടതി ഇടപെടുകയും സര്‍ക്കാര്‍ സ്പ്രിംഗ്ലറിന് ഡാറ്റാ വിശകലനം ചെയ്യാനുള്ള അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടി, തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും അവഗണിച്ചെന്ന് മുന്നണിയോഗത്തില്‍ വിമര്‍ശനം നടത്താന്‍ സി.പി.ഐയ്ക്ക് കഴിയും. സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിനോ, ഏതെങ്കിലും ഉദ്യോഗസ്ഥനോ പങ്കില്ലാത്തതിനാല്‍ സി.പി.ഐയുടെ ആരോപണങ്ങളെ മുഖ്യമന്ത്രിയും സി.പി.എമ്മും തള്ളിക്കളയുമെന്ന് ഉറപ്പാണ്. കേസില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളുംസോളാര്‍ കേസുമായി സ്വര്‍ണക്കടത്തിനെ ഉപമിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും ശരിവയ്ക്കുന്ന രീതിയില്‍ സി.പി.ഐ ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യും. പ്രതിയായ സ്വപ്‌നാ സുരേഷ് എയര്‍ ഇന്ത്യാ സ്റ്റാറ്റസില്‍ ജോലി ചെയ്തിരുന്ന കാലത്ത് വ്യാജരേഖ ചമച്ചതിന് പ്രതിയാക്കാമെന്ന് ഈ സര്‍ക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച ചൂണ്ടിക്കാട്ടിയത് സി.പി.ഐയുടെ ഉള്‍പ്പെയുള്ള ആരോപണശരങ്ങളുടെ മുനയൊടിക്കാനാണ്.
ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ച് സി.പി.എം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഐ.ടി സെക്രട്ടറിയെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സി.പി.ഐ മുതിരുന്നത്. കേസും അന്വേഷണവും കേന്ദ്രസര്‍ക്കാരാണ് നടത്തുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി സെക്രട്ടറിയെ മാറ്റിയെങ്കിലും അദ്ദേഹത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. സ്വപ്‌നാ സുരേഷിനെ റിക്രൂട്ടിംഗ് ഏജന്‍സിവഴിയാണ് ഐ.ടി വകുപ്പിന്റെ പ്രോജക്ടില്‍ നിയമിച്ചത്. അതില്‍ സെക്രട്ടറിക്ക് പങ്കില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഐ.ടി സെക്രട്ടറിയും സ്വപ്‌നാ സുരേഷും നല്ല ബന്ധമാണെന്നും സ്വപ്‌നയുടെ പേരൂര്‍ക്കടയിലെ ഫ്‌ളാറ്റില്‍ സെക്രട്ടറി നിത്യസന്ദര്‍ശകനാണെന്നും അയല്‍വാസികള്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഇതെല്ലാം ഉപയോഗിച്ച് ജോസ് കെ.മാണിയുടെ പ്രവേശനം തല്‍ക്കാലം നീട്ടിവയ്ക്കാന്‍ സി.പി.ഐയ്ക്ക് ഒരു പക്ഷെ, കഴിഞ്ഞേക്കും. എന്നാല്‍ അവരുടെ വരവിന് തടയിടാനാകുമോ എന്ന് കാത്തിരുന്ന് കാണാം.
Keywords: CPI uses IT secretary as a tool to lashes CPM , IT secretary, CPI, CPI (M), LDF, Jose K Mani, Pinarayi vijayan, Swapna Suresh, Customs, Union Government, CM Office
Powered by Info News For You

Comments
Post a Comment