സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു; സ്രവ പരിശോധനയ്ക്ക് ശേഷം എന്‍ ഐ എ ഓഫീസിലേക്ക് കൊണ്ടുപോകും

കൊച്ചി: (www.kvartha.com 12.07.2020) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കുമായാണ് ഇരുവരേയും ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും കൊച്ചിയിലെ എന്‍ ഐ എ ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച രാവിലെ 11.15 മണിയോടെയാണ് പ്രതികളുമായി എന്‍ ഐ എ വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ, വടക്കാഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. സ്വപ്നയുണ്ടായിരുന്ന വാഹനത്തിന്റെ പിന്‍വശത്തെ ടയറാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ സംഘത്തിനു യാത്ര നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടര്‍ന്നത്.

NIA team reach Aluva district hospital with Swapna and Sandeep, will e subjected for medical examination, Kochi, News, Trending, Smuggling, Gold, Airport, Accused, Hospital, Treatment, Kerala

അതതു സ്ഥലങ്ങളിലെ സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ കേരള പൊലീസ് സംഘത്തെ അനുഗമിച്ചു സുരക്ഷയൊരുക്കുന്നുണ്ട്. പ്രതികളെ കൊണ്ടുവരുന്ന വഴിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വാളയാറില്‍ പ്രതിഷേധസമരം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി.

യാത്രയ്ക്കിടെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍ ഐ എ വാഹനവ്യൂഹം സഞ്ചരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണു ബംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിനു കൃത്യമായ വിവരം ലഭിച്ചത്. തുടര്‍ന്നു സുരക്ഷ ഏര്‍പ്പെടുത്തി. വൈകിട്ട് ഏഴുമണിയോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. യുഎപിഎ ചുമത്തിയാണു എന്‍ഐഎ കേസെടുത്തിരിക്കുന്നത്.

Keywords: NIA team reach Aluva district hospital with Swapna and Sandeep, will e subjected for medical examination, Kochi, News, Trending, Smuggling, Gold, Airport, Accused, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?