'ദരിദ്രരായ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്നത് ചിറ്റമ്മ നയം': വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം നടപ്പിലാക്കിയിരിക്കുന്നത് തെറ്റായ നയമാണെന്ന് അഖിലേഷ് യാദവ്
ന്യൂഡെല്‍ഹി: (https://ift.tt/2Wd11sm) കേന്ദ്രം വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയിരിക്കുന്നത് തെറ്റായ നയങ്ങളാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല രാജ്യത്ത് പത്ത് ലക്ഷത്തിലധികം ജീവനക്കാര്‍ കഷ്ടതയനുഭവിക്കുന്നുണ്ട്. ചില സ്വകാര്യ കോളേജുകള്‍ മാത്രമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശമ്പളം നല്‍കിയിട്ടുള്ളത്. അധ്യാപനജോലി ചെയ്യുന്നവര്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ കടുന്ന മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ല.' യാദവ് പ്രസ്താവനയില്‍ പറഞ്ഞു. പലയിടങ്ങളിലും നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫീസടയ്ക്കാന്‍ കഴിയുന്നവര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'സമ്പന്ന സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുള്ളൂ. ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യത്തില്‍ ദരിദ്രരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളോട് ചിറ്റമ്മ നയമാണ് സര്‍ക്കാര്‍ കാണിക്കുന്നത്.' യാദവ് കുറ്റപ്പെടുത്തി. കൊവിഡ് 19 മൂലം അടച്ചുപൂട്ടിയ സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ഉപജീവനമാര്‍ഗത്തെക്കുറിച്ച് ബിജെപി സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Keywords: News, National, India, Education, Online, Study class, Students, Teachers, Central Government, party, Politics, Salary, Akhilesh Yadav, Poor students facing second mother treatment from government over- online education
Powered by Info News For You

Comments
Post a Comment