വികാസ് ദുബെ കൊല്ലപ്പെട്ടു; മരണം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍
ന്യൂഡെല്‍ഹി: (https://ift.tt/3efTtLM) കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോവുന്ന യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയും, മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. 8 പൊലീസുകാരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളിയാണ് ദുബെ.
ദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ വികാസ് ദുബൈ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവയ്പ്പ് നടന്നെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ യുപി പൊലീസ് വകവരുത്തിയിരുന്നു. പ്രഹ്‌ളാദ് എന്ന അനുയായി അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പൊലീസ് നല്‍കുന്ന വിശദീകരണം.
ഡിവെഎസ്പിയടക്കമുള്ള എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഈ മാസം മൂന്നിനു നടന്ന എന്‍കൗണ്ടറിലായിരുന്നു വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ദുബെയെ കണ്ടെത്തുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ച് ശക്തമായ അന്വേഷണത്തിലായിരുന്നു പൊലീസ്.
ഉജ്ജയിനിലെ മഹാകല്‍ ക്ഷേത്രത്തില്‍ നിന്നാണ് വികാസ് ദുബെയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. 'ഞാന്‍ വികാസ് ദുബെയാണ്, കാന്‍പുരുകാരന്‍' തന്നെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാര്‍ക്കെതിരെ ആക്രോശിക്കുകയായിരുന്നു ഗുണ്ടാത്തലവന്‍. ദിവസങ്ങള്‍ നീണ്ടുനിന്ന, നിരവധി പൊലീസ് സംഘങ്ങള്‍ ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് വികാസിനെ മധ്യപ്രദേശില്‍നിന്ന് പിടികൂടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പൊലീസുകാര്‍ സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തിയത്.
Keywords: News, National, India, New Delhi, Crime, Criminal Case, Criminal-Participate, Killed, Death, Police, Encounter, Accident, Vehicles, Trending, Criminal Vikas Dube Killed reports coming in from National Media UP police sourcesദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ വികാസ് ദുബൈ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവയ്പ്പ് നടന്നെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ യുപി പൊലീസ് വകവരുത്തിയിരുന്നു. പ്രഹ്‌ളാദ് എന്ന അനുയായി അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പൊലീസ് നല്‍കുന്ന വിശദീകരണം.
ഡിവെഎസ്പിയടക്കമുള്ള എട്ടു പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഈ മാസം മൂന്നിനു നടന്ന എന്‍കൗണ്ടറിലായിരുന്നു വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ദുബെയെ കണ്ടെത്തുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ച് ശക്തമായ അന്വേഷണത്തിലായിരുന്നു പൊലീസ്.
ഉജ്ജയിനിലെ മഹാകല്‍ ക്ഷേത്രത്തില്‍ നിന്നാണ് വികാസ് ദുബെയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. 'ഞാന്‍ വികാസ് ദുബെയാണ്, കാന്‍പുരുകാരന്‍' തന്നെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാര്‍ക്കെതിരെ ആക്രോശിക്കുകയായിരുന്നു ഗുണ്ടാത്തലവന്‍. ദിവസങ്ങള്‍ നീണ്ടുനിന്ന, നിരവധി പൊലീസ് സംഘങ്ങള്‍ ഒരുമിച്ചു നടത്തിയ അന്വേഷണത്തിലാണ് വികാസിനെ മധ്യപ്രദേശില്‍നിന്ന് പിടികൂടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പൊലീസുകാര്‍ സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തിയത്.
Powered by Info News For You

Comments
Post a Comment