കന്നി കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ലിവര്‍പൂള്‍ താരത്തിന്റെ വീട്ടില്‍ മോഷണം; സ്വര്‍ണാഭരണവും കാറും കവര്‍ന്നു
ബ്രസീലിയ: (https://ift.tt/3jCaUdp) ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കിരീട വിജയം ലിവര്‍പൂള്‍ ആഘോഷിക്കുന്നതിനിടെ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞോയുടെ വീട് കൊള്ളയടിക്കപ്പെട്ടു. ലിവര്‍പൂള്‍ ടീം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ കന്നി കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയാണ് താരത്തിന്റെ വീട്ടില്‍ കള്ളന്‍ കയറിയത്.
ബുധനാഴ്ച രാത്രി ചെല്‍സിയെ തോല്‍പിച്ച ശേഷമാണ് ലിവര്‍പൂള്‍ കിരീടവിജയം ആഘോഷിച്ചത്. സ്വര്‍ണാഭരണങ്ങളും ഓഡി ആര്‍എസ്6 ആഡംബരകാറുമാണ് മോഷണം പോയത്. പിന്നീട് 20 മൈല്‍ അകലെയുള്ള വിഗാനില്‍ നിന്ന് കാര്‍ പിന്നീട് കണ്ടെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഫോറന്‍സിക് പരിശോധനയും നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഏഴ് കളികള്‍ ബാക്കിയുള്ളപ്പോള്‍ തന്നെ ലിവര്‍പൂള്‍ കിരീടമുറപ്പാക്കിയിരുന്നു. അവസാന പോരാട്ടത്തില്‍ ചെല്‍സിയെ 5-3ന് തകര്‍ത്താണ് ക്ലോപ്പും സംഘവും നടാടെ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
മേയില്‍ കൊറോണ ലോക്ഡൗണിനിടെ ടോട്ടനത്തിന്റെ ഇംഗ്ലണ്ട് താരം ഡെലി അലിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങല്‍ കവര്‍ന്നിരുന്നു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ടോട്ടനം താരം യാന്‍ വെര്‍ടോംഗന്റെ വീടും കൊള്ളയടിക്കപ്പെട്ടു.

Keywords: News, World, Brazil, Football, Celebration, Winner, Liverpool, Player, Home, theft, Ornaments, Car, Sports, Fabinhos home burgled while he celebrated liverpool's win
Powered by Info News For You

Comments
Post a Comment