ആശ്വാസം പകരുന്ന ഒരു വാര്‍ത്ത: മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം കൈവരിച്ച് ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍
മാസ്‌കോ: (www.kvartha.com 12.07.2020) മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍. റഷ്യയില്‍ നിന്നാണ് ഏറെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയെത്തിയത്. കോവിഡിനെതിരായ വാക്സിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത. റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു.
സെഷ്നോവ് യൂണിവേഴ്സിറ്റിയിലാണ് പരീക്ഷണം നടക്കുന്നത്. ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത ബാച്ചിനെ ജൂലൈ ഇരുപതോടെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. വാക്‌സിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് ഗവേഷകര്‍.
Keywords: News, World, COVID-19, Trending, Health, vaccine, Russia, Clinical, Trials, Success, World's first Covid-19 vaccine, Russia successfully completes clinical trials🦠#Sechenov University has successfully completed tests on volunteers of the world's first vaccine against #COVID19.— Russia in India (@RusEmbIndia) July 12, 2020
"The #vaccine is safe. The volunteers will be discharged on July 15 and July 20", chief researcher Elena Smolyarchuk told TASS ➡️ https://t.co/jVrmWbLvwX pic.twitter.com/V8bon4lieR
Powered by Info News For You

Comments
Post a Comment