വികസന പാതയിൽ നീലേശ്വരത്തിന് തിലകക്കുറിയാകാൻ കേന്ദ്രീയ വിദ്യാലയം

നീലേശ്വരം: (www.kasargodvartha.com 19.07.2020) വികസന പാതയിൽ നീലേശ്വരത്തിന് തിലകക്കുറിയാകാൻ കേന്ദ്രീയ വിദ്യാലയം. നീലേശ്വരത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് 2017 ലാണ് നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. അന്നത്തെ എംപി പി കരുണാകരന്റെ ശ്രമഫലമായും ഇവിടെ പ്രവർത്തിച്ച സ്പോൺസറിങ്ങ് കമ്മറ്റിയുടെ പ്രവർത്തനങ്ങളും വിദ്യാലയം അനുവദിക്കുന്നതിന് സഹായകമായി.
കേന്ദ്രീയ വിദ്യാലയം അനുവദിച്ച് കിട്ടിയെങ്കിലും അതേ വർഷം തന്നെ ക്ലാസുകൾ തുടങ്ങുക എന്ന വലിയ വെല്ലുവിളിയാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. അന്നത്തെ എം പി യുടെ നിർദ്ദേശ പ്രകാരം നഗരസഭ ചെയർമാൻ കെ പി  ജയരാജന്റെ ന്വേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയും കടിഞ്ഞിമൂലയിൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി ഡബ്ല്യു എൽ പി സ്കൂളിൽ താൽക്കാലികമായി ക്ലാസുകൾ ആരംഭിക്കുവാനും കഴിഞ്ഞു. പി കരുണാകരൻ തന്നെയാണ് 2017 ആഗസ്ത് മാസം അതിന്റെ ഉൽഘാടനവും നിർവ്വഹിച്ചത്.

പ്രവർത്തനം തുടങ്ങുന്നതിന് വേണ്ടി മൂന്ന് ലക്ഷം രൂപയുടെ ഫർണിച്ചർ നൽകിയതും 10 ലക്ഷം രൂപ ചിലവഴിച്ച് ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ച് നൽകിയതും നീലേശ്വരം നഗരസഭയാണ്.

കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം അനുവദിക്കണമെങ്കിൽ ചുരുങ്ങിയത് ഏഴ് ഏക്കർ ഭൂമി കേന്ദ്രീയ വിദ്യാലയത്തിന് നൽകണം എന്ന ഘട്ടം വന്നപ്പോൾ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ മുൻകൈ എടുത്ത് കൊണ്ട് പാലാത്തടത്ത് സ്ഥലം കണ്ടെത്തുകയും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ദ്രുതഗതിയിൽ ഭൂമി കൈമാറ്റം സാധ്യമാക്കി നൽകുകയുമായിരുന്നു.

അന്നത്തെ ജില്ലാ കളക്ടർ ജീവൻ ബാബുവിന്റെ സഹായങ്ങളുംളും ഇതിനായി ലഭിച്ചു. ഈ സ്ഥലത്ത് കേന്ദ്രീയ വിദ്യാലയത്തിൻ്റെ കെട്ടിടത്തിന് 40 കോടി അനുവദിക്കുകയും 24 കോടിയുടെ ടെണ്ടർ നൽകി പ്രവർത്തി തുടങ്ങുകയും ചെയ്തു. ദ്രുതഗതിയിൽ പുരോഗമിക്കുന്ന കെട്ടിടത്തിൽ 2021 മധ്യത്തോടെ ക്ലാസ്സുകൾ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ പ്രഫ. കെ പി  ജയരാജൻ, വൈസ് ചെയർപേഴ്സൻ വി ഗൗരി, സ്ഥിരം സമിതി ചെയർമാൻമാരായ പി പി മുഹമ്മദ് റാഫി, എ കെ കുഞ്ഞികൃഷ്ണൻ, പി എം സന്ധ്യ, കൗൺസിലർ പി മനോഹരൻ എന്നിവർ പാലാത്തടം സന്ദർശിച്ച് ഉദ്യേഗസ്ഥന്മാരുമായി ചർച്ച നടത്തി.

Keywords: Kerala, News, Neeleswaram, Central School, Building, Development project, School, P.Karunakaran-MP, District Collector, E.Chandrashekharan, Kendriya Vidhyalaya to open new building at Neeleshwar.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?