ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ നടാഷ സ്റ്റാന്‍കോവിച്ച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു


മുംബൈ: (https://ift.tt/3gkHKgM) ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ സെര്‍ബിയന്‍ നടിയായ നടാഷ സ്റ്റാന്‍കോവിച്ച് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ദിക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോക് ഡൗണിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

സെര്‍ബിയിന്‍ സ്വദേശിയായ നടാഷ ബോളിവുഡ് നടിയും മോഡലുമാണ്. ബിഗ് ബോസ് ടിവി ഷോയിലൂടെയാണ് നടാഷ പ്രശസ്തയായത്.

News, National, India, Mumbai, Sports, New Born Child, Love, Social Network, Bollywood, Actress, Instagram, Hardik Pandya and Natasa Stankovic blessed with a baby boy

കഴിഞ്ഞ പുതുവത്സരത്തിന് നടാഷയുമായുള്ള പ്രണയം വെളിപ്പെടുത്തിയ ഹാര്‍ദിക് ജൂണ്‍ ഒന്നിനാണ് താന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പാണ്ഡ്യയും നടാഷയും പരസ്യമാക്കിയത്. ഗര്‍ഭിണിയായ നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഹാര്‍ദിക് പങ്കുവെച്ചിരുന്നു.
 
Keywords: News, National, India, Mumbai, Sports, New Born Child, Love, Social Network, Bollywood, Actress, Instagram, Hardik Pandya and Natasa Stankovic blessed with a baby boy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?