സെറോപീജിയ അരിയിട്ടപാറന്‍സിസ്; അങ്ങനെ ചീമേനി അരിയിട്ട പാറയും ഫെയ്മസായി

കാസര്‍കോട്: (www.kasargodvartha.com 18.07.2020) അങ്ങനെ ചീമേനി അരിയിട്ട പാറയും ഫെയ്മസായി. ഇവിടിങ്ങളില്‍ കല്ലടി കൊമ്പന്‍ എന്നറിയപ്പെട്ടിരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചെടിക്കാണ് നാടിന്റെ പേരു ചേര്‍ത്ത് സെറോപീജിയ അരിയിട്ടപാറന്‍സിസ് എന്ന ശാസ്ത്രീയ നാമം നല്‍കിയത്. കുടല്‍ പുണ്ണിനുള്ള ഔഷധമായി ഉപയോഗിക്കുന്ന ചെടികൂടിയാണിത്. മാത്രമല്ല ഈ സസ്യം വംശനാശ ഭീഷണി നേരിടുന്ന ചെടിയാണ്.

നക്ഷത്രമത്സ്യത്തിന് സമാനമായ പൂക്കളാണ് ഈ ചെടിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇത്തരം പൂക്കളുള്ള സസ്യങ്ങള്‍ ലോകത്ത് അത്യപൂര്‍വ്വമാണെന്നാണ് സസ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ചീമേനി വെളിച്ചംതോട്ടെ കൊയ്യോന്‍ ശ്രീധരനാണ് ഈ സസ്യത്തെ ശാസ്ത്രലോകത്തിന് മുന്നില്‍ പഠനത്തിന്നായി പരിചയപ്പെടുത്തിയത്.

Kasaragod, Kerala, news, Research, Science, Periya, Cheemeni, Teachers, Scientific name given to a Kasargod plant with name of its origin.

സസ്യ ശാസ്ത്ര മേധാവി ഡോ. ജോമി അഗസ്റ്റിന്‍ (പാല സെന്റ് തോമസ് കോളജ് ), അധ്യാപകരായ പി ബിജു ( കാസര്‍കോട് ഗവ. കോളജ്), ഡോ. ഇ ജെ ജോസ് കുട്ടി (തലശ്ശേരി ബ്രണ്ണന്‍ കോളജ്), ശാരത് കാംബ്ലെ (കോലാപുര്‍ സര്‍വകലാശാല ), പീറ്റര്‍ ബ്രയന്‍സ് (ദക്ഷിണാഫ്രിക്കയിലെ കെയ്പ് ടൗണ്‍ ബോളസ് സര്‍വകലാശാല) എന്നിവര്‍ ഈ സസ്യത്തെക്കുറിച്ച് ഗവേഷണം നടത്തി.

സെറോപീജിയ കോലാറെന്‍സിസ്, സെറോപീജിയ വാര്‍തക്കി എന്നീ ശാസ്ത്രീയ നാമങ്ങളില്‍ അറിയപ്പെടുന്ന ഇതിനു തുല്യമായ രണ്ട് സസ്യങ്ങളെ കാസര്‍കോട് പെരിയയില്‍ നിന്നും 2014 ല്‍ കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്ര കോലാപുര്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘമാണ് ഈ രണ്ട് സസ്യങ്ങളെ കണ്ടെത്തിയത്.

Keywords: Kasaragod, Kerala, news, Research, Science, Periya, Cheemeni, Teachers, Scientific name given to a Kasargod plant with name of its origin.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?