അടൂരില്‍ കൈക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മയും കാമുകനും അറസ്റ്റില്‍

അടൂര്‍: (www.kvartha.com 07.07.2020) അടൂരില്‍ കൈക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. ഏനാദിമംഗലം സ്വദേശികളായ ലിജയും ഡിവൈഎഫ്‌ഐ നേതാവ് അജയ്‌യുമാണ് അറസ്റ്റിലായത്. ആദ്യ വിവാഹം പിരിഞ്ഞു നില്‍ക്കുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഗര്‍ഭിണി ആയ ശേഷം ലിജ വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ലിജ വീട്ടില്‍ വച്ചാണ് പ്രസവിച്ചത്.

കഴിഞ്ഞ മാസം 30നാണ് അടൂര്‍ മരുതിമൂട് പള്ളിക്ക് സമീപം ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്ക് സമീപത്ത് സ്ഥാപിച്ച 45 സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്ന് സംശയാസ്പദമായ വാഹനങ്ങളുടെ പട്ടികയുണ്ടാക്കി. ഇതില്‍ ഒരു ഓട്ടോറിക്ഷയില്‍ പതിപ്പിച്ചിരുന്ന പോസ്റ്റര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ അജയ്‌യുടേതാണെന്നും ഇയാള്‍ക്ക് ഭര്‍ത്താവുമായി പിരിഞ്ഞ് നില്‍ക്കുന്ന ലിജയുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.

News, Kerala, Crime, New Born Child, Arrest, Arrested, Mother, Police, CCTV, House, Pregnant Woman, Woman and lover arrested for abandoning newborn baby

ലിജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ അജയ്‌യുമൊത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് താനാണെന്ന് ലിജ സമ്മതിച്ചു. ഒളിവിലായിരുന്ന അജയ്‌യെയും അറസ്റ്റ് ചെയ്തു. കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.

Keywords: News, Kerala, Crime, New Born Child, Arrest, Arrested, Mother, Police, CCTV, House, Pregnant Woman, Woman and lover arrested for abandoning newborn baby


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?