അയ്യപ്പക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു


പയ്യന്നൂര്‍: (www.kvartha.com 16.07.2020) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. ചെറുപുഴ പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. സ്വര്‍ണ്ണവും, ഭണ്ഡാരങ്ങളും നഷ്ടപ്പെട്ടു. ശ്രീകോവില്‍ അയ്യപ്പന് ചാര്‍ത്തിയ രണ്ടര പവന്റ സ്വര്‍ണമാല, ദേവിക്ക് ചാര്‍ത്തിയ അരപ്പവന്റെ താലി എന്നിവ കവര്‍ന്നു. എട്ട് ഭണ്ഡാരം തകര്‍ത്ത് ഇതിലെ പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.

രാവിലെ മേല്‍ശാന്തി മഹേഷ് മേക്കനാട്ട് ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതയി അറിഞ്ഞത്. ക്ഷേത്രത്തിന്റെ പിന്നിലെ കതകിന്റെ പൂട്ട് തകര്‍ത്താണ് മേഷ്ടാവ് അകത്ത് കടന്നത്. വിവരം അറിഞ്ഞ് ചെറുപുഴ സിഐ എം വി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സി തമ്പാന്‍, എം വി വിജയകുമാര്‍ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

Payyannur, News, Kerala, Temple, Robbery, Crime, Police, Enquiry, Ayyappa Temple, Padiyottuchal, Robbery in Padiyottuchal Ayyappa Temple

Keywords: Payyannur, News, Kerala, Temple, Robbery, Crime, Police, Enquiry, Ayyappa Temple, Padiyottuchal, Robbery in Padiyottuchal Ayyappa Temple


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?