ബൈക്കില്‍ അഭ്യാസം നടത്തരുതെന്ന് വിലക്കി; യുവാവിനെ പതിനേഴുകാരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി
ന്യൂഡെല്‍ഹി: (www.kvartha.com 14.07.2020) ബൈക്കില്‍ അഭ്യാസം നടത്തരുതെന്ന് വിലക്കിയതിനെ തുടര്‍ന്ന് യുവാവിനെ പതിനേഴുകാരനും കൂട്ടുകാരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ഡെല്‍ഹിയിലെ രഘുബീര്‍ നഗര്‍ സ്വദേശിയും കാര്‍ ഡ്രൈവറുമായ മനീഷ്(25) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ മൂന്നു പേര്‍ക്കും പതിനേഴ് വയസാണ് പ്രായം. സ്ഥിരമായി അമിതവേഗതയില്‍ ബൈക്കോടിച്ചിരുന്ന പ്രതിയോട് മനീഷ് ഇത് ആവര്‍ത്തിക്കരുതെന്ന് പല പ്രാവശ്യം താക്കീത് നല്‍കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവ ദിവസവും ബൈക്കില്‍ എത്തിയ പ്രതിക്ക് മനീഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പമെത്തിയ പ്രതി മനീഷിനെ ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ 28 കുത്തേറ്റ മനീഷിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ തന്നെ മനീഷ് മരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. സംഭവ സ്ഥലത്തെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
Keywords: New Delhi, News, National, Crime, Youth, Killed, hospital, Injured, Police, Accused, bike, Death, CCTV, Man stabbed to death by teens for objecting to bike stunts

Powered by Info News For You

Comments
Post a Comment