സിപിഎം നാടകത്തിന് പിന്നില്‍ മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമം: എംസി ഖമറുദ്ദീന്‍
കാസര്‍കോട് (www.evisionnews.co): തികച്ചും സ്വാഭാവികമായി നടന്ന സ്ഥല കൈമാറ്റത്തെ ചുറ്റിപ്പറ്റി വ്യാജംപ്രചരിപ്പിച്ച് സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എംസി ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ആരോപിച്ചു. പതിറ്റാണ്ടുകളായി ബന്ധം തുടരുന്ന മുസ്ലിംലീഗിനേയും സമസ്തയേയും ഭിന്നിപ്പിച്ച് എന്തെങ്കിലും രാഷ്ട്രീയ ലാഭം കൊയ്യാനാകുമോ എന്ന സ്വപ്നമാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തികച്ചും സത്യസന്ധമായ ഇടപാടിനെ നിറംപിടിപ്പിച്ച കഥകളുമായാണ് സി.പി.എം പാര്‍ട്ടി പത്രം പ്രചരിപ്പിച്ചത്. ഒടുവില്‍ സമസ്തയുടെ വിശദീകരണം വന്നതോടെ മറ്റു വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു- അവര്‍ ആരോപിച്ചു. പാര്‍ട്ടി ബന്ധമില്ലാത്ത വിഷയത്തില്‍ പോലും പാര്‍ട്ടിയെ വലിച്ചിഴച്ച് അവമതിക്കാനാണ് ശ്രമം. ലീഗിനെതിരെ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സി.പി.എമ്മിന്റെ ശ്രമം വിലപോവില്ലെന്നും സമസ്തയുടെ ഉറച്ച നിലപാടോടെ സി.പി.എമ്മിന്റെ സ്വപ്നത്തിന് കരിനിഴല്‍ വീണതായും അവര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment