ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

അജാനൂര്‍: (https://ift.tt/2WqM0TZ) ചിത്താരി ചാമുണ്ഡിക്കുന്നിലെ നായക്കറ സമുദായത്തില്‍പെട്ട മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൊട്ടടുത്ത വീടുകളിലെയുടെ കടകളിലേയും സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പോലീസ് നായ റൂമി ക്ഷേത്രത്തിനകത്തും പുറത്തും മണം പിടിച്ച് ചിത്താരി റെയില്‍വേ ഭാഗം വരെ ഓടി നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് പഞ്ചലോഹം അടക്കം ചെയ്ത ശിവന്റെ വിഗ്രഹവും ശ്രീകോവിലിന്റെ അകത്തുള്ള ഭണ്ഡാരത്തിലെ പണവും തൊട്ടടുത്ത ഓഫീസിന്റെ പൂട്ട് പൊളിച്ച് അലമാര കുത്തിതുറന്ന് പണവും കവര്‍ച്ച ചെയ്തത്.



Keywords: Kasaragod, Kerala, Ajanur, Police, Investigation, Robbery, Police investigation tighten in Robbery case
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?