ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി; ആത്മഹത്യയെന്ന് പറഞ്ഞ് പോലീസ് ആദ്യം തള്ളി; സംഭവം പുറത്തായതിങ്ങനെ

ലക്‌നൗ: (www.kvartha.com 10.07.2020) ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. കൊലപാതകം നേരില്‍ കണ്ട സഹോദരനെയും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം.

സുഖിയയും ബണ്ടിയും പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കാനായി ഇരുവരും ഒളിച്ചോടുകയായിരുന്നു. എന്നാല്‍ ഇതില്‍ കുപിതനായ സുഖിയയുടെ സഹോദരന്‍ വിനീത് മൂന്ന് കൂട്ടുകാരുമൊത്ത് സുഖിയയെയും ബണ്ടിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മരക്കൊമ്പില്‍ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കി. ജൂലൈ ഒന്നിന് ഇവരുടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന് പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചു.


വിനീതിന്റെ സഹോദരന്‍ കൂല്‍ദീപ് കൊലപാതകം നേരില്‍ കണ്ടിരുന്നു. സംഭവം പുറത്താകുമെന്ന് ഭയന്ന വിനീത് സഹോദരനെയും കൊന്ന് അതേ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് വിനീതിനെ ചോദ്യം ചെയ്യുകയും സംഭവം പുറത്താവുകയുമായിരുന്നു. കൊലപാതകത്തിന് സഹായിച്ചവര്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കിയിരുന്നതായും വിനീത് മൊഴി നല്‍കി. കൊലക്കുറ്റത്തിന് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: National, News, Uttar Pradesh, Lucknow, Murder, Youth, Man, Sisters, Brother, Lover, Police, Case, Accused, Arrested, Friends, Man kills sister and her lover; then kills brother who witnessed crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?