ഐഎച്ച്ആര്‍ഡിയുടെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം
തിരുവനന്തപുരം: (www.kvartha.com 11.07.2020) ഐഎച്ച്ആര്‍ഡിയുടെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്സൈറ്റ് മുഖേനയോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാവുന്നതാണ്. ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) അതത് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക് ihrd.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
മുട്ടട (തിരുവനന്തപുരം-0471 2543888), അടൂര്‍ (പത്തനംതിട്ട-0473 4224078), ചേര്‍ത്തല (ആലപ്പുഴ-0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574), പുതുപ്പള്ളി (കോട്ടയം-0481 2351485), പീരുമേട് (ഇടുക്കി-04869 232899), മുട്ടം (തൊടുപുഴ-04862 255755), കലൂര്‍ (എറണാകുളം-0484 2347132), കപ്രശ്ശേരി (എറണാകുളം-0484 2604116), ആലുവ (എറണാകുളം-0484 2623573), വരടിയം (തൃശൂര്‍-0487 2214773), വാഴക്കാട് (മലപ്പുറം-0483 2725215), വട്ടംകുളം (മലപ്പുറം-0494 2681498), പെരിന്തല്‍മണ്ണ(മലപ്പുറം-0493 3225086), തിരുത്തിയാട് (കോഴിക്കോട്-0495 2721070) എന്നിവിടങ്ങളിലാണ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍.
Keywords: Thiruvananthapuram, News, Kerala, Education, school, Students, Higher Secondary School, IHRD, Admission, Registration, IHRD Technical Higher Secondary School Plus one admission
Powered by Info News For You

Comments
Post a Comment