നിര്‍ത്താതെ ഓടിച്ചുപോയ കാറിനെ പോലീസ് പിന്തുടര്‍ന്നു; പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തട്ടിക്കയറി, യുവാവിനെതിരെ കേസ്
കാസര്‍കോട്: (https://ift.tt/3h1wbv2) നിര്‍ത്താതെ ഓടിച്ചുപോയ കാറിനെ പോലീസ് പിന്തുടര്‍ന്നു. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തട്ടിക്കയറിയതോടെ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചട്ടഞ്ചാലിലെ സിറാജുദ്ദീനെതിരെ (28) യാണ് ടൗണ്‍ പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച മേല്‍പറമ്പില്‍ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സിറാജുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയത്. സംശയം തോന്നി പോലീസ് പിന്തുടര്‍ന്നതോടെ അണങ്കൂരിലൂടെ സഞ്ചരിച്ച ശേഷം ജനറല്‍ ആശുപത്രിയിലെത്തുകയായിരുന്നു.
Keywords: Kasaragod, Kerala, news, case, Police, Case against Youth for violating police rules
< !- START disable copy paste -->
ജനറല്‍ ആശുപത്രിയില്‍ വെച്ച് പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെ പോലീസിനോട് തട്ടിക്കയറുകയും മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസിനോട് തട്ടിക്കയറിയതിനും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനും, ആശുപത്രി പരിസരത്ത് ബഹളമുണ്ടാക്കിയതിനും മൂന്ന് വകുപ്പുകള്‍ ചേര്‍ന്നാണ് യുവാവിനെതിരെ കേസെടുത്തത്.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment