പാലത്തായി പീഡനക്കേസ്: ഭാഗിക കുറ്റപത്രത്തെ അനുകൂലിച്ച് സിപിഎമ്മും മുസ്ലിം ലീഗും
തലശേരി: (www.kvartha.com 16.07.2020) പാലത്തായി പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നു. നേരത്തെ ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗും സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന കര്‍മസമിതി മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് എസ് ഡി പി ഐയുടെ ആരോപണം. പാലത്തായി പീഡന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തെ കര്‍മസമിതി ഭാരവാഹികള്‍ ന്യായീകരിക്കുമ്പോള്‍ പോക്‌സോ കേസ് ചുമത്താന്‍ കോടതിയില്‍ സമയം ആവശ്യപ്പെട്ടതിനെ വിമര്‍ശിക്കുകയാണ് എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
പാലത്തായി ബാലികാ പീഡനക്കേസില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഒത്തുകളിക്കുകയാണെന്നാണ് എസ് ഡി പി ഐ നേതാക്കളുടെ ആരോപണം. കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റ പത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയരുമെന്ന് എസ് ഡി പി ഐ നേതാക്കള്‍ മുന്നറിയിപ്പു നല്‍കുന്നു. പാലത്തായി കര്‍മ സമിതി ഭാരവാഹികളായ ലീഗ്-സിപിഎം നേതാക്കള്‍ ക്രൈംബ്രാഞ്ച് നടപടിയെ പിന്തുണക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തുകളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാടെന്നാണ് ആരോപണം.
പ്രതിയായ ബിജെപി നേതാവിനെതിരേ പോക്സോ കുറ്റം ചുമത്തുന്നത് കുടുതല്‍ സാവകാശം തേടിയുള്ള ക്രൈംബ്രാഞ്ച് നടപടിയെ എതിര്‍ക്കുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ എം പി ബൈജു പറഞ്ഞു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് നടപടിയില്‍ അപാകതയില്ലെന്ന് കര്‍മ സമിതി ചെയര്‍മാനായ അശ്റഫ് പാലത്തായിയും ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരേ അതേസമയം കുറ്റപത്രത്തില്‍ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടുത്താത്തതില്‍ അപാകതയൊന്നും തോന്നുന്നില്ലെന്ന് കര്‍മ സമിതി ചെയര്‍മാനും ലീഗ് പ്രാദേശിക നേതാവുമായ അശ്റഫ് പാലത്തായി പറഞ്ഞു.
കുട്ടിയുടെ മൊഴിയനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാവാത്തതിനാലാണ് പോക്സോ വകുപ്പ് ചുമത്താത്തതെന്നും തുടരന്വേഷണത്തിന് സമര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലത്തായി പീഡന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കാന്‍ വൈകുന്നതില്‍ മുസ്ലിം ലീഗുംപോഷക സംഘടനകളും പ്രതിഷേധിച്ചിരുന്നു.
Keywords: Thalassery, News, Kerala, CPM, Molestation, Case, Girl, Charge sheet, Palathayi, Pocso case, Palathayi molestation case: CPM and Muslim League supported partial charge sheet
Powered by Info News For You

Comments
Post a Comment