തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; പുറത്തിറങ്ങുന്നവര്‍ക്ക് ബ്രേക്ക് ദ ചെയിന്‍ ഡയറി
തിരുവനന്തപുരം: (www.kvartha.com 04.07.2020) സമ്പര്‍ക്കത്തിലൂടെയും ഉറവിടം അറിയാത്തവര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരം. നഗരപരിധിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഇതില്‍ കൃത്യമായി യാത്ര ചെയ്ത വിവരം, എവിടെയൊക്കെ സന്ദര്‍ശിച്ചു എന്നുള്ള മുഴുവന്‍ സഞ്ചാര പഥവും രേഖപ്പെടുത്തണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിരോധനീക്കം ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ സ്ഥിതി എത്രത്തോളം ആശങ്കാജനകമാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയത്തിലും മാറ്റംവരുത്തി. രാത്രി ഏഴ് മണിക്ക് ശേഷം ഒരു കടപോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. പാളയം, ചാല മാര്‍ക്കറ്റുകളില്‍ മുമ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകള്‍ക്കും ക്രമീകരണം ഏര്‍പ്പെടുത്തും. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ തുടരും. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയില്‍ സാജ്ജമാക്കുന്ന കട്രോള്‍ റൂമുമായി ബന്ധിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. കണ്ട്രോള്‍ റൂം നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാ ത്ത കടകള്‍ അടച്ച് പൂട്ടും.
നഗരമധ്യത്തിലെ സാഫല്യം കോപ്ലക്‌സിലെ അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ കോംപ്ലക്‌സും അതിന് പിന്നിലുള്ള പാളയം മാര്‍ക്കറ്റും പരിസര പ്രദേശങ്ങളിലെ കടകളും ഏഴ് ദിവസത്തേക്ക് അടച്ചിടും. പഴം,പച്ചക്കറി കടകള്‍ക്ക് തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. പലവ്യഞ്ജനങ്ങള്‍ , സ്റ്റേഷനറി , ചിക്കന്‍ എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. മത്സ്യം , മാംസം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളുള്‍പ്പെടെ മറ്റുവ്യാപാര സ്ഥാപനങ്ങള്‍ ഓരോ കാറ്റഗറിയിലും മൊത്തം സ്ഥാപനങ്ങളുടെ 50 % സ്ഥാപനങ്ങള്‍ മാത്രം ഓരോ ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണം
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അവധി ദിവസങ്ങളില്‍ ഹോം ഡെലിവറി അനുവദിക്കും. ഇപ്പോള്‍ തന്നെ പല സ്ഥാപനങ്ങളും ഹോം ഡെലിവറി നടത്തുന്നുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ പല ചില വാര്‍ഡുകളും റോഡുകളും അടച്ചു. സെക്രട്ടറിയേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സമരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പലരും മാസ്‌ക്ക് ശരിയായ രീതിയില്‍ ധരിക്കാതെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതോടെ സമരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
കുമരി ചന്തിയിലെ മത്സ്യവ്യാപാരി നിരവധി തവണ കന്യാകുമാരിയില്‍ മത്സ്യം വാങ്ങാന്‍ പോയെന്ന് ഇന്നലെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക ഏറെ പ്രയാസമാണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ അണുനശീകരണം നടന്നുവരുന്നു. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ജനങ്ങള്‍ ദാഗ്രത കാണിക്കണമെന്നും അധികൃതര്‍ പറയുന്നു.

Keywords: Trivandrum corporation implementing Break the chain diary , Break the chain diary, Trivandrum city, Palayam market, Kanyakumari, Shoping mall, Covid, Mask, Traval history, Home delivary, Regulation
Powered by Info News For You

Comments
Post a Comment