ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവയ്പിച്ച ചരിത്രം കേരളത്തില്‍ ഇനി ആവര്‍ത്തിക്കില്ല, കേരളത്തിലെത്തുന്ന സ്വര്‍ണത്തിന്റെ നിറം ചുവപ്പല്ല കാവിയും പച്ചയും: കോടിയേരി
തിരുവനന്തപുരം: (www.kvartha.com 17.07.2020) ഇനിയും ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവയ്പിച്ച ചരിത്രം കേരളത്തില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസിനെ ചാരക്കേസുമായി ഉപമിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്. എല്‍ഡി എഫ് സര്‍ക്കാര്‍ ഏതോ ചുഴിയില്‍പ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് കോടിയേരി വ്യക്തമാക്കിയത്. അന്ന് ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും ചേര്‍ത്ത് കഥകളുണ്ടാക്കി. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. സ്വര്‍ണത്തിന്റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണ്. ഭരണശേഷിയുള്ള ഉദ്യോഗ്യസ്ഥന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയതെന്നും അദ്ദേഹം പറയുന്നു.
ശിവശങ്കറിലുള്ള വിശ്വാസത്തിനു കോട്ടം തട്ടി. യുഡിഎഫ് കാലത്തും മര്‍മപ്രധാന സ്ഥാനങ്ങളില്‍ ശിവശങ്കര്‍ ജോലി ചെയ്തിട്ടുണ്ട്. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും കോടിയേരി പറയുന്നു. ഈ കേസിനെ വരും നാളിലെ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെതിരെ ഉപയോഗിക്കാനുള്ള തുറുപ്പുചീട്ടാക്കാനുള്ള മോഹം കല്ലിലടിച്ച പൂക്കുലപോലെ തകരുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
Keywords: Thiruvananthapuram, News, Kerala, Kodiyeri Balakrishnan, CPM, CM, Chief Minister, Deshabhimani, Gold, Smuggling, Case, Kodiyeri Balakrishnan's article in Deshabhimani over gold smuggling case
Powered by Info News For You

Comments
Post a Comment