ബാലപീഢകരെ സംരക്ഷിക്കുന്ന ഇടത് സര്‍ക്കാരിനെതിരേ സമരഭവനം
തിരുവനന്തപുരം: (www.kvartha.com 19.07.2020) പാലത്തായി പീഢനക്കേസിലെ പ്രതിയും ബി ജെ പി നേതാവുമായ പത്മരാജനെ സംരക്ഷിക്കാന്‍ പൊലീസും ക്രൈംബ്രാഞ്ചും ഒത്തുകളിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാത്ത എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ഞായറാഴ്ച സമരഭവനം എന്ന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പ്രതി പത്മരാജന്‍, കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന പരാതിയില്‍ കേസെടുക്കുക, പോക്സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, പോക്സോ ചുമത്താതെ പ്രതിയെ സഹായിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരഭവനം.

ഞായറാഴ്ച രാവിലെ 10.30 ന് കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളാകും. കേസ് സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പ്രതിഷേധം ശക്തമായതോടെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. . കോടിയേരിയുടെ പ്രസ്താവന സത്യസന്ധമാണെങ്കില്‍ ഉടന്‍ പ്രതിക്കെതിരേ പോക്സോ ചുമത്തി വീണ്ടും അറസ്റ്റുചെയ്ത് ജയിലലടയ്ക്കണം. കൂടാതെ പ്രതിക്കുവേണ്ടി ഒത്താശ ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കണം. കുറ്റവാളിയെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പോലിസും നടത്തിയ ഒത്തുകളിയെ മറച്ചുപിടിച്ച് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.
Keywords: Kerala, News, Child, Molestation, Case, Accused, BJP, Worker, Bail, LDF, SDPI, Kodiyeri Balakrishnan, Pinarayi Vijayan, Politics, Protest against Pinanrayi Government.
Powered by Info News For You
Comments
Post a Comment