ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവറിന് കോവിഡ് പോസിറ്റീവ്


മുംബൈ: (https://ift.tt/3erGmHs) ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി സാറ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനടക്കമുള്ള കുടുംബാംഗങ്ങള്‍ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും സാറ പറയുന്നു.

News, National, India, Mumbai, Bollywood, COVID-19, Entertainment, Cinema, Actress, Sara Ali Khan's Driver Tests COVID-19 Positive, Actress And Her Family Found Negative

അമ്മ അമൃത സിംഗ്, സഹോദരന്‍ ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് 24 കാരിയായ നടി താമസിക്കുന്നത്. താനും കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതായും നടി കുറിച്ചു. ഡ്രൈവറെ ബിഎംസി ഒരു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി അവരുടെ പോസ്റ്റില്‍ പറഞ്ഞു.

പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും നല്‍കിയ ബിഎംസിയ്ക്ക് നന്ദി പറയുന്നതായും സാറ കുറിച്ചു.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, മകള്‍, ആരാധ്യ ബച്ചന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചന്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിസ്തയിലാണ്. മറ്റുള്ളവര്‍ വീട്ടില്‍ ക്വാറന്റെനില്‍ കഴിയുകയാണ്. അനുപം ഖേറിന്റെ മാതാവടക്കമുള്ള കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടന്റെ പരിശോധനാഫലം നെഗറ്റീവാണ്.



View this post on Instagram

A post shared by Sara Ali Khan (@saraalikhan95) on
Keywords: News, National, India, Mumbai, Bollywood, COVID-19, Entertainment, Cinema, Actress, Sara Ali Khan's Driver Tests COVID-19 Positive, Actress And Her Family Found Negative


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?