സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധം; മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം തെറിച്ചതിന് പിന്നാലെ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കര്‍

തിരുവനന്തപുരം: (www.kvartha.com 07.07.2020) സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം തെറിച്ചതിന് പിന്നാലെ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കര്‍. അവധി അപേക്ഷ ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി.

സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ ശിവശങ്കറിന് നേരെ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം അവധിക്ക് അപേക്ഷ നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും ഐ ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നില്ല. മുഖ്യമന്ത്രി കൈവിട്ടു എന്ന് കണ്ടതിന് പിന്നാലെയാണ് ശിവശങ്കര്‍ അവധി അപേക്ഷ നല്‍കുന്നത്.

 IT Secretary M Sivasankar give application for long leave, Thiruvananthapuram, News, Chief Minister, Holidays, Trending, Smuggling, Kerala

സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയും ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. അതിനു ശേഷമാണ് ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയത്. ശിവശങ്കറിനെ മാറ്റി പകരം ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിനാണ് അധിക ചുമതല നല്‍കിയത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യാഗസ്ഥനായിരുന്നു എം ശിവശങ്കര്‍. സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോള്‍ മുതല്‍ ഐടി സെക്രട്ടറി കൂടിയായ എം ശിവശങ്കര്‍ വിമര്‍ശനങ്ങളുടെ നടുവിലായിരുന്നു.

ഞായറാഴ്ച യു എ ഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.

Keywords: IT Secretary M Sivasankar give application for long leave, Thiruvananthapuram, News, Chief Minister, Holidays, Trending, Smuggling, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?