ബംഗളൂരുവില്‍ കോവിഡ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു. ആദ്യകാല ജമാഅത്തെ ഇസ്ലാമി നേതാവ്, തളങ്കര കെ.കെ. പുറത്തെ പരേതരായ അബ്ദുല്ല ഷര്‍ഖിയുടെയും മറിയുമ്മയുടെയും മകന്‍ കെ. മുഹമ്മദ് ഷര്‍ഖി (68)യാണ് മരിച്ചത്.
ദീര്‍ഘകാലമായി ബംഗളൂരു ഹെന്നൂര്‍ ക്രോസിലായിരുന്നു താമസം. മുഹമ്മദിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസത്തോളമായി ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ദീര്‍ഘകാലം കുവൈത്തിലായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്ല മുഹ്സില്‍ (ജനറല്‍ മാനേജര്‍, വഡാഫോണ്‍, ദോഹ), അഡ്വ. മറിയം മുനൈസ. മരുമകള്‍: തമന്ന. സഹോദരങ്ങള്‍: ഉമ്മര്‍ ഫാറൂഖ്, ഇബ്രാഹിം സിദ്ധിഖ്, സുലൈഖ, മറിയമ്പി, ഷരീഫ.
Powered by Info News For You

Comments
Post a Comment