വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വീട്ടിലോരു 'ഹൗസ്‌കൂള്‍' തുടങ്ങി; വ്യത്യസ്ത ആശയവുമായി രണ്ട് വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: (https://ift.tt/2E0MWbz) കോവിഡിന്റെ പശ്ചാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വീട്ടില്‍ 'ഹൗസ്‌കൂള്‍' തുടങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍. മാതാപിതാക്കളുടെ പിന്തുണയോടെ സ്വന്തം വീട്ടില്‍ ക്ലാസ് മുറി ഒരുക്കി ശ്രദ്ധേയരാകുകയാണ് ഈ സഹോദരങ്ങള്‍. ലഖ്‌നൗവിലെ ആഷാസ്, ഹബീബ് എന്നീ വിദ്യാര്‍ത്ഥികളാണ് 'ഹൗസ്‌കൂള്‍' (ഹൗസ്+സ്‌കൂള്‍) ആശയം കണ്ടെത്തിയത്. വീട്ടിലെ രണ്ട് മുറികളാണ് ഇവര്‍ ക്ലാസ് മുറികളാക്കി മാറ്റിയത്.

News, National, India, Lucknow, school, Students, Education, Parents, Students in Luknow creates class rooms in home

എല്ലാ ദിവസവും രാവിലെ സാധാരണ സ്‌കൂള്‍ ദിവസങ്ങളിലെ പോലെ കുളിച്ചൊരുങ്ങി റെഡിയായി റൂമിനുള്ളിലേക്ക് പോകും. ഷെഡ്യൂള്‍ അനുസരിച്ച് ക്ലാസുകളില്‍ പങ്കെടുക്കും. ലഞ്ച് ബോക്‌സും വാട്ടര്‍ബോട്ടിലുമുള്‍പ്പെടെയാണ് സ്‌കൂളിലേക്ക് പോകുന്നത്. ടൈംടേബിള്‍ അനുസരിച്ച് ഇടവേളകളുമുണ്ട്. മുറികള്‍ക്ക് മുന്നില്‍ ക്ലാസ് മുറികളുടെ പേരും എഴുതി ജൂലൈ എട്ടിനാണ് വീട്ടിലെ ഈ സ്‌കൂള്‍ തുറന്നത്.

വാട്ട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കുന്ന പാഠഭാഗങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കി സ്‌കൂളിലേക്ക് ഇവര്‍ അയച്ചു കൊടുക്കുന്നു. കുട്ടികളുടെ പുതിയ ആശയത്തില്‍ മാതാപിതാക്കളും സന്തുഷ്ടരാണ്. എന്നാലും അധിക കാലം ഹൗസ്‌കൂള്‍ സംവിധാനം ഉണ്ടാകില്ലെന്നും സാധാരണ നിലയിലേക്ക് കുട്ടികളുടെ വിദ്യാഭ്യാസം എത്തിച്ചേരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
 
Keywords: News, National, India, Lucknow, school, Students, Education, Parents, Students in Luknow creates class rooms in home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?