മഞ്ചേശ്വരം പഞ്ചായത്ത് ജീവനക്കാരന് കോവിഡ്: പടന്ന അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ
പടന്ന: (www.kasargodvartha.com 20.07.2020) മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്ന പടന്ന സ്വദേശിയായ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചാം വാർഡ് ജാഗ്രത പ്രവർത്തനം ശക്തമാക്കുവാൻ പി വി മുഹമ്മദ് അസ്ലമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജാഗ്രത സമിതി യോഗം തീരുമാനിച്ചു.
വീട് സ്ഥിതി ചെയ്യുന്ന പടന്ന മാർക്കറ്റ് കുഞ്ഞികൈപാട് റോഡ് (ഡോ. അബ്ദുള്ള ക്ലിനിക് മുതൽ കൈപാട് വരെ, ഇതിനോട് ചേർന്നുള്ള എ സി അമീൻ വീട് ഇടവഴി, അങ്കൺവാടി പരിസരം ഇടവഴി) അടച്ചിടുവാൻ യോഗം തീരുമാനിച്ചു.

ജീവനക്കാരന്റെ പിതാവ് ബന്ധപ്പെട്ട കടകൾ തൽകാലത്തേക്ക് അടച്ചിടുവാൻ തീരുമാനിച്ചു. ജീവനക്കാരൻ വെള്ളിയാഴ്‌ച പോയ പള്ളിയിൽ പോയവരെ ക്വാറന്റൈനിലാക്കുവാൻ തീരുമാനിച്ചു. ഇവരെയെല്ലാം പരിശോധനക്ക് വിധേയമാക്കും.
വ്യാപാര സ്ഥാപനങ്ങളിൽ അകലം പാലിക്കുവാനുള്ള മാർക്ക് ചെയ്യുവാനും കടകളിൽ രജിസ്ട്രർ ബുക്ക് വെക്കുവാനും തട്ട് കടകളിൽ നിയന്ത്രണം പാലിക്കാത്തതിനാൽ നാളെ മുതൽ രണ്ട് ദിവസത്തേക്ക് തൽകാലത്തേക്ക് അടച്ച് പൂട്ടുവാനും യോഗം തീരുമാനിച്ചു
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പി സി ഫൗസിയ, എസ് ഐ ടി വി പ്രസന്നകുമാർ, എച്ച് ഐ എം പ്രകാശൻ, ജെ എച്ച് ഐ വിജയൻ, സി ഡി എസ് അങ്കൺവാടി ടീച്ചർ, എ ഡി എസ് ജാഗ്രത സമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു .
ജെഎച്ച്ഐ പി വി സജീവൻ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Padanna, Corona, COVID-19, Worker, Employees, Masjid, Shop, Manjeswaram Panchayat Employee,s COVID: Patna Fifth Ward Containment Zone.
Powered by Info News For You
Comments
Post a Comment