'ഇതാ ഭാര്യ അറിയാതെ അവരുടെ വാട്ട്‌സ്ആപ്പ് നോക്കാം', ഇത്തരം ചാരപണിക്ക് പൂട്ട്; സ്‌പൈ ആപ്പുകള്‍ക്കും പ്രോഡക്ടുകള്‍ക്കും പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഗൂഗിള്‍

ന്യൂഡെല്‍ഹി: (https://ift.tt/2Wd11sm) ഇനി ഇടുന്ന പരസ്യങ്ങളുടെ കാര്യത്തില്‍ പുതിയ തീരുമാനമെടുത്ത് ഗൂഗിള്‍. പുതിയ പരസ്യ നയത്തിലെ നിര്‍ണ്ണായകമായ തീരുമാനപ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാന്‍ കഴിയില്ല. ഇത് പ്രകാരം സ്‌പൈ വെയറുകള്‍, സ്‌പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും.

അടുത്ത പങ്കാളിയെ നിരീക്ഷിക്കാന്‍ പലര്‍ക്കും പ്രേരണയാകുന്നത് ഗൂഗിള്‍ പരസ്യങ്ങളാണ് എന്ന 2018 ലെ പഠനം അധികരിച്ചാണ് ഗൂഗിള്‍ ഇത്തരം ഒരു തീരുമാനം തങ്ങളുടെ പരസ്യ നയത്തില്‍ എടുത്തത്.

News, National, India, New Delhi, Google, Advertisement, Technology, Business, Application, Google bans ads that offer to track your wife's phone spy on your husband

എന്നാല്‍ സര്‍വെലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണ് എന്നതാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജിപിഎസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്‌പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്‌ക്കെല്ലാം ഈ നയം ബാധകമാണ്.

ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്‌സ്ആപ്പ് നോക്കാം, ഭര്‍ത്താവിന്റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കാം തുടങ്ങിയ പരസ്യവുമായി ഗൂഗിളില്‍ വരുന്ന ആപ്പുകള്‍ക്കും പ്രോഡക്ടുകള്‍ക്കും ഇനി പരസ്യങ്ങള്‍ നടക്കില്ല.

അതേസമയം പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ പരസ്യ നയം ബാധകമല്ല. ആഗസ്റ്റ് 11 മുതലാണ് 'എനെബിളിങ് ഡിസ് ഹോണസ്റ്റ് ബിഹേവിയര്‍' എന്ന പേരില്‍ ഗൂഗിള്‍ ഈ നയം നടപ്പിലാക്കുന്നത്.

Keywords: News, National, India, New Delhi, Google, Advertisement, Technology, Business, Application, Google bans ads that offer to track your wife's phone spy on your husband


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?