കോവിഡിനെ നേരിടുന്നതില്‍ ധാരാവി മോഡല്‍ മാതൃകാപരം: ലോകാരോഗ്യ സംഘടന


വാഷിങ്ടണ്‍: (www.kvartha.com 11.07.2020) കോവിഡ് വൈറസ് ബാധയെ നേരിടുന്നതിന് ധാരാവി മോഡല്‍ മാതൃകാപരമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, ന്യൂസിലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍, തെക്കന്‍ കൊറിയ എന്നിവക്കൊപ്പമാണ് ലോകാരോഗ്യ സംഘടന മേധാവി ധാരാവിയുടെ പേരും പരാമര്‍ശിച്ചത്. പരിശോധന, ഉറവിടം കണ്ടെത്തല്‍, ചികിത്സ എന്നീ കാര്യങ്ങളില്‍ ധാരാവി മികച്ച മാതൃക സൃഷ്ടിച്ചു.

ജൂണില്‍ ഹോട്‌സ്‌പോട്ടായിരുന്ന ധാരാവിയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. കോവിഡിനെ നേരിടുന്നതിന് ധാരാവി നടത്തിയ പ്രയത്‌നത്തെ അംഗീകരിച്ച ലോകാരോഗ്യ സംഘടനക്ക് മന്ത്രി ആദിത്യ താക്കറെ നന്ദി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെയും ബിഎംസി ടീമിനെയും സന്നദ്ധ സംഘടനകളെയും ജനപ്രതിനിധികളെയും ധാരാവി പ്രദേശവാസികളെയും പരാമര്‍ശിച്ചാണ് ആദിത്യ താക്കറെയുടെ ട്വീറ്റ്.

Washington, News, World, COVID-19, Trending, WHO, Treatment, Patient, Coronavirus, Dharavi, WHO chief praises Dharavi's coronavirus containment strategy

Keywords: Washington, News, World, COVID-19, Trending, WHO, Treatment, Patient, Coronavirus,  Dharavi, WHO chief praises Dharavi's coronavirus containment strategy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?