നേതൃഗുണം

അസ്ലം മാവിലെ

(https://ift.tt/2X4yfux) 
നേതൃത്വം അമാനത്താണ്.
സൂക്ഷിപ്പ് വസ്തു.
ദുരുപയോഗം
ചെയ്യാന്‍ പറ്റാത്ത ഒന്ന്.
അടുത്ത അവകാശികള്‍ക്ക് ശ്രദ്ധയോടെ തിരിച്ചേല്‍പ്പിക്കേണ്ടത്.
ഉടയാതെ, ഉലയാതെ,
മങ്ങാതെ, മായം ചേരാതെ തിരിച്ച് നല്‍കേണ്ടത്.

ഒന്നാം ഗുണം -
സംസാരം സ്ഫുടമാകണം
ആലോചിച്ചുറച്ചതാകണം.
മിണ്ടുന്നതിന് മുമ്പ് മിണ്ടണോ എന്നാലോചിക്കണം,
മിണ്ടുന്നെങ്കില്‍ തന്നെ എന്താ മിണ്ടേണ്ടതെന്നും..


വിട്ട ശബ്ദം, പറഞ്ഞ കാര്യം,
എഴുതിയ സംഗതി രണ്ടാം വട്ടം സ്വയം കേള്‍ക്കണം, വായിക്കണം,
ഓണ്‍ലൈന്‍ യുഗത്തില്‍ പ്രത്യേകിച്ച്.

അണികള്‍ എന്തും പറയും.
അവരതങ്ങനെ തുടരാമോ ?
നേതൃത്വം പക്വതയോടെ സംസാരിച്ചു തുടങ്ങുമ്പോള്‍ അണികള്‍ താനേ അടങ്ങും.
എല്ലാ ഉഡായിപ്പും  ആവിയായിപ്പോകും.
സ്വയമവര്‍ക്ക് തിരിച്ചറിവ് വരും.
നാക്കുകള്‍ക്കവര്‍ കൊളുത്തിടും.
അതിനാണ് നേതൃത്വം.
അതിനു കൂടിയാണ് നേതൃത്വം.

അജഗണങ്ങളുടെ കൂടെ ഇടയനെന്തിനാണ് ?
പൈക്കളൊന്നിച്ച് പശുപാലകനെന്തിന് ?
അവറ്റങ്ങള്‍ തോന്നുന്നിടത്ത്
തോന്നുമ്പോലെ നടക്കുന്നത് നോക്കാനല്ലവന്‍, തോന്നുന്നിടത്ത് പോയി ഭുജിക്കുന്നത് നോക്കിയാസ്വദിക്കാനുമല്ല.

നേതൃത്വം വളഞ്ഞാലോ?
മോന്തായം ഒടിഞ്ഞാലോ?
അവരുടെ നാക്ക് പിടുത്തം വിട്ടാലോ ?
ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്താറും പിഴക്കും ശിഷ്യനെന്ന്
നമ്പ്യാര്‍  പറഞ്ഞത് പോലെയാകും.

'Speech is Silver
Silent is Golden'

അര്‍ഥം : നിങ്ങളുടെ വാചാലതയോളമോ അതിന്റെ പതിന്മടങ്ങോ മൗനത്തിന് എടുപ്പുണ്ട്.

നെപ്പോളിയന്‍ പറയും :
രണ്ടൂട്ടമാലോചിക്കൂ
മിണ്ടാന്‍ തുടങ്ങുന്നതിന് മുമ്പ്

എല്ലാ നേതൃത്വങ്ങള്‍ക്കുമുള്ള ഒന്നാം പാഠമിതാണ്. ഉള്ളത് പറയട്ടെ,  ഒട്ടു മിക്ക നേതൃത്വങ്ങും ആദ്യം ബ്രെയ്ക്ക് ചെയ്യുന്നതും ഇതു തന്നെ.
Article, Benefit of leadership




Keywords: Article,  Benefit of leadership


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?