കോവിഡും കോണ്‍ഗ്രസിന്റെ തണുപ്പന്‍ പ്രതികരണവും സര്‍ക്കാരിന് തുണയായി
തിരുവനന്തപുരം: (www.kvartha.com 12.07.2020) മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ.എ.എസിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയിട്ടും കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാത്തതും കോവിഡും തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണും സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാകുന്നു. മറിച്ചായിരുന്നെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനം മുഴുവന്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമായിരുന്നു. കോണ്‍ഗ്രസുകാര്‍ പൊതുവേ അക്രമസമരത്തിലേക്ക് നീങ്ങില്ലെങ്കിലും ഷാഫി പറമ്പിലും ശബരീനാഥനും നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് അടങ്ങിയിരിക്കില്ലായിരുന്നു. ഈ സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഷാഫി പറമ്പിലിന് അടക്കം ക്രൂരമായ മര്‍ദ്ദനവും ഏറ്റിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുന്നത് വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ്. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാവുക എന്നാല്‍ മുഖ്യമന്ത്രിക്ക് വീഴ്ചപറ്റി എന്ന് തന്നെയാണ് അര്‍ത്ഥം. ഇക്കാര്യം വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി.മാത്യു വ്യക്തമാക്കിയത് അതുകൊണ്ടാണ്. സ്പ്രിംഗ്ലര്‍ ഇടപാടില്‍ ശിവശങ്കറിന് തെറ്റുപറ്റിയിട്ടും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അത് ശരിയല്ലെന്ന് സി.പി.ഐ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അഴിമതിക്കേസിലോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇടപാടിലോ അല്ല മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്‍ ആരോപണവിധേയനായി നില്‍ക്കുന്നത്. രാജ്യദ്രോഹം, കള്ളക്കടത്ത് എന്നീ കേസുകളാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സിയായ എന്‍.ഐ.എയാണ് അന്വേഷിക്കുന്നത്.
കസ്റ്റംസ് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതിന് പിന്നാലെ എന്‍.ഐ.എ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയിട്ടാണോ ശിവശങ്കറിനെ നീക്കിയതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നുണ്ട്. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയെങ്കിലും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞിട്ടില്ലെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നു. അതുകൊണ്ട് ശിവശങ്കറിന് ഇപ്പോഴും സംരക്ഷണമൊരുക്കാന്‍ സര്‍ക്കാരിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണം കടത്തിയ ബാഗുകള്‍ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയതോടെ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുമെന്ന സൂചനയുണ്ട്. സ്വപ്‌നയേയും സന്ദീപിനേയും സരിത്തിനേയും ഒരുമിച്ച് ചോദ്യം ചെയ്ത ശേഷമേ ശിവശങ്കറിന്റെ പ്ങ്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വുത്താനാവൂ.

Keywords:Shivashankar IAS, Covid, Left government, Congress, Customs, NIA, Raid, Antinational, Swapna, Sandeep nair, Covid and weak protest of Congress relief to left government
Powered by Info News For You

Comments
Post a Comment