മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കോമ്പൗണ്ടില്‍ ആഗ്രോ പാര്‍ക്ക് നിര്‍മാണം ആരംഭിച്ചു


ചെര്‍ക്കള (www.evisionnews.co): എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകരം സംസ്ഥാന വ്യാപകമായി ഉണ്ടാക്കുന്ന അഗ്രോ പാര്‍ക്കിന്റെ നിര്‍മാണം ചെര്‍ക്കള മേഖലാ കമ്മിറ്റി എംഐസി കോമ്പൗഡിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് തുടക്കം കുറിച്ചു. ബൈറൂആഹ് ആഗ്രോ പാര്‍ക്കിന്റെ പ്രവര്‍ത്തി ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി നിര്‍വഹിച്ചു.

വരാന്‍പോകുന്ന ഭക്ഷണ ക്ഷാമത്തിന്നും ഇതൊരു പരിഹാര മാര്‍ഗവും. ഇതിന് മന്നോട്ടുവന്ന എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പുതുതലമുറക്ക് പ്രചോദനമാവുമാണെന്നും ഇത്തരം മേഖലകളില്‍ വിദ്യാര്‍ത്ഥി, യുവതലമുറയെ വാര്‍ത്തെടുക്കാന്‍ മുന്നോട്ടുവന്ന ചെര്‍ക്കള മേഖലാ കമ്മിറ്റിയുടെ പ്രവത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ക്ക് മാസ്തിക്കുണ്ട്, എംഐസി സെക്രട്ടറി ജലീല്‍ കടവത്ത്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍, ശിഹാബ് മീലാദ്, സിദ്ദിഖ് ഹുദവി, സാബിത്ത് നായന്മാര്‍മൂല സംബന്ധിച്ചു. മേഖല പ്രസിഡന്റ് ജമാലുദ്ദീന്‍ ദാരിമി സ്വാഗതവും സെക്രട്ടറി അബ്ദുല്ല ആലൂര്‍ നന്ദിയും പറഞ്ഞു. സഹീര്‍ ,അബ്ദുല്‍ കലാം, ദുബൈ കാസറകോട് മേഖലാ സെക്രട്ടറി ഇസ്ഹാഖ് കെ.എച്ച്, അഷ്‌റഫ്, ജംഷീദ് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?