ഇത് ഇത്തിരി സ്‌പെഷ്യല്‍ ആണ് ധോണിക്ക്, ഡോറിസ് ഡേയുടെ പ്രശസ്തമായ പാട്ടിന്റെ കൂടെ വീഡിയോയുമായി പിറന്നാള്‍ ആശംസ നേര്‍ന്ന് മകള്‍ സിവ


റാഞ്ചി: (https://ift.tt/2ZRufy0) ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിക്ക് പിറന്നാള്‍ ആശംസയുമായി വീഡിയോ പോസ്റ്റ് ചെയ്ത മകള്‍ സിവ. ആരാധകരും സഹതാരങ്ങളും ധോണിയുടെ 39-ാം പിറന്നാള്‍ ദിനത്തില്‍ ധോണിക്ക് ആശംസകള്‍ നേരുന്നതിനിടെയാണ് മകള്‍ സിവയുടെയും ഭാര്യ സാക്ഷിയുടെയും സ്‌പെഷല്‍ പിറന്നാള്‍ ആശംസ എത്തിയത്. മകളുടെ ഇന്‍സ്റ്റഗ്രാമിലാണ് വിഷ് ചെയ്തിരിക്കുന്നത്.

News, India, Cricket, Mahendra Singh Dhoni, Birthday, Celebration, Daughter, Wife, instagram, Social Network, Video, IPL, Sports, Zivas adorable birthday video for M S Dhoni

'ഹാപ്പി ബര്‍ത്ത് ഡേ പപ്പ....ഐ ലവ് യു പപ്പ' എന്ന് പറഞ്ഞ് ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സിവയുടെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സിവയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ക്കൊപ്പം ഡോറിസ് ഡേയുടെ പ്രശസ്തമായ 'ക്യു സേറ..സേറ...' എന്ന പാട്ടും പശ്ചാത്തലത്തില്‍ സിവ പാടുന്നുണ്ട്. ഭാര്യ സാക്ഷിയും ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഐപിഎല്‍ മാറ്റിവെച്ചതോടെ ധോണിയുടെ തിരിച്ചുവരവും മുടങ്ങി.

ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ധോണിയുടെ തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിലായി.


View this post on Instagram

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on
Keywords: News, India, Cricket, Mahendra Singh Dhoni, Birthday, Celebration, Daughter, Wife, instagram, Social Network, Video, IPL, Sports, Zivas adorable birthday video for M S Dhoni


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?