ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു; മരണം മന്ത്രിസഭാ യോഗത്തിന് പിന്നാലെ

യ​മൗ​സു​ക്രോ: (www.kvartha.com 09.07.2020) ഐവറികോസ്റ്റ് പ്രധാനമന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി കുഴഞ്ഞുവീണ് മരിച്ചു. 61 വയസായിരുന്നു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

പ്രസിഡന്റ് അലസാനെ അട്ടാര പ്രസ്താവനയിലൂടെയാണ് പ്രധാനമന്ത്രിയുടെ മരണ വിവരം അറിയിച്ചത്. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് പ്രധാനമന്ത്രിയുടെ മരണം. അദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യം ദു:ഖിക്കുന്നുവെന്നും പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. 30 വര്‍ഷത്തെ ഭരണ കാലയളവിലെ തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകന്‍ എന്നാണ് അദ്ദേഹം പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്.

Ivory Coast Prime Minister Amadou Gon Coulibaly has died at 61, News, Dead, Prime Minister, Hospital, Treatment, Cabinet, World

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാനിരിക്കുന്ന പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർത്ഥി​യാ​യി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലിയെ നിശ്ചയിച്ചിരുന്നു. അടുത്തിടെയാണ് ഫ്രാന്‍സില്‍ രണ്ടുമാസത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

മന്ത്രിസഭ യോ​ഗത്തിന് ശേഷം കൗ​ലി​ബ​ലിക്ക്‌ സുഖമില്ലാതാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Keywords: Ivory Coast Prime Minister Amadou Gon Coulibaly has died at 61, News, Dead, Prime Minister, Hospital, Treatment, Cabinet, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?