പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ അന്തരിച്ചു


മുംബൈ: (www.kvartha.com 03.07.2020) ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ (71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ ഗുരുനാനാക് ആശുപത്രിയില്‍ ഐസിയുവില്‍ ആയിരുന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 20നാണ് സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.

ബോളിവുഡിലെ നൃത്തരംഗത്ത് നാലു പതിറ്റാണ്ടോളം സാന്നിധ്യമായ സരോജ് ഖാന്‍ രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളിലെ നൃത്തചുവടുകള്‍ക്ക് ദേശീയ പുരസ്‌കാരം നേടി. ബോളിവുഡിലെ എന്നും ഹിറ്റായ എക് ദോ ദീന്‍, ജോളി കെ പീച്ചെ ക്യാഹെ.. എന്നീ ഗാനങ്ങള്‍ക്ക് നൃത്ത ചുവട് ഒരുക്കിയത് സരോജ് ആണ്. കലങ്ക് ആണ് അവസാന ചിത്രം. ഭര്‍ത്താവ്: സോഹന്‍ലാല്‍. മക്കള്‍: ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ സംസ്‌കാരം വെള്ളിയാഴ്ച മുംബൈയില്‍.

Mumbai, News, National, Cinema, Entertainment, Death, Dance, hospital, Saroj Khan, Choreographer, Bollywood choreographer Saroj Khan dies of cardiac arrest in Mumbai

Keywords: Mumbai, News, National, Cinema, Entertainment, Death, Dance, hospital, Saroj Khan, Choreographer, Bollywood choreographer Saroj Khan dies of cardiac arrest in Mumbai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?