കോവിഡ്; സംസ്ഥാനത്ത് ഇനി ദൈവം മാത്രം തുണ: മന്ത്രി ബി ശ്രീരാമുലു
ബംഗളൂരു: (www.kvartha.com 16.07.2020) കോവിഡിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഇനി ദൈവം മാത്രം തുണയെന്ന പ്രസ്ഥാവനയുമായി മന്ത്രി ബി ശ്രീരാമുലു. കോവിഡ് കേസുകളും മരണവും പിടിവിടുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി വരെ കര്‍ണാടകയെ കൈയ്യൊഴിഞ്ഞത്. സംസ്ഥാനത്തിന്റെ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ തലവന്‍ കൂടിയാണ് ബി ജെ പി മന്ത്രി കൂടിയായ ശ്രീരാമുലു. മന്ത്രിയുടെ പ്രസ്ഥാവന വളരെയധികം വിവാധമായിരിക്കുകയാണ്.

കര്‍ണാടകയില്‍ ബുധനാഴ്ച 3176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 87 പേര്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ നിസ്സഹായത വെളിപ്പെടുത്തി ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. 44074 പേര്‍ക്കാണ് ഇത് വരെ കര്‍ണ്ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 842 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Keywords: National, News, Karnataka, Minister, Health Minister, COVID-19, Corona, Virus, Patient, Diseased, God only can save Karnataka; Minister Sreeramulu.
Powered by Info News For You
Comments
Post a Comment