കണ്ടെയിന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥന പാസ്റ്റര്‍ക്ക് കോവിഡ്
ഇടുക്കി (www.evisionnews.co): കണ്ടെയിന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി. ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
പീരുമേട് പഞ്ചായത്തിലെ പതിമ്മൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഭവനസന്ദര്‍ശനം പാടില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Powered by Info News For You

Comments
Post a Comment