സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു; പിതാവും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചവറ: (www.kvartha.com 11.07.2020) സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു. ചവറ ശങ്കരമംഗലം പോസ്റ്റ് ഓഫീസിനു സമീപം മേക്കാട് കാര്‍ത്തികയില്‍ വേണുഗോപാലപിള്ളയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് ചവറയില്‍ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. പുക ഉയരുന്നത് കണ്ട് വേണുഗോപാലപിള്ളയും മകനും കാറില്‍ നിന്ന് ഇറങ്ങി ഓടിയതിനാലാണു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നു അഗ്‌നിശമന സേന പറഞ്ഞു.

Keywords: Moving car catches fire in CHavara, Local-News, News, Car, Burnt, Kerala.
Powered by Info News For You

Comments
Post a Comment