നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി: (www.kvartha.com 30.07.2020) മലയാള സിനിമ നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.

Kochi, News, Kerala, Cinema, Entertainment, Death, Obituary, Treatment, Actor Anil Murali passed away

Keywords: Kochi, News, Kerala, Cinema, Entertainment, Death, Obituary, Treatment, Actor Anil Murali passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?