അഞ്ച് ജില്ലകളിലെ നിയന്ത്രിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍


തിരുവനന്തപുരം: (www.kvartha.com 13.07.2020) അഞ്ച് ജില്ലകളിലെ നിയന്ത്രിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരമേഖലകളില്‍ ഒരാഴ്ചത്തേക്കുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച്ച വൈകുന്നേരം ആറ് മണി മുതല്‍ നിലവില്‍ വരും. ഈ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കും.



അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ട്. എന്നാല്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ തുടരും. മാത്രമല്ല ഈ മേഖലകളില്‍ മുഴുവന്‍ സമയങ്ങളിലും പൊലീസും ആരോഗ്യ വകുപ്പും പ്രവര്‍ത്തന സജ്ജമായിരിക്കും.


Keywords: Kerala, News, corona, virus, COVID-19, diseased, Lockdown, Thiruvananthapuram, Ernakulam, Kollam, Alappuzha, Malappuram, Shop, Police, Health, Worker, Triple lockdown in containment zones of five districts 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?