പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിന് പൊലീസ് ഓടിച്ചിട്ട് പിടിച്ചയാള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു
പത്തനംതിട്ട: (www.kvartha.com 11.07.2020) ക്വാറന്റൈന്‍ ലംഘിച്ചതിന് പൊലീസ് ഓടിച്ചിട്ട് പിടിച്ചയാള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി. എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ഇക്കഴിഞ്ഞ ജുലൈ ആറാം തീയതിയാണ് ക്വാറന്റൈന്‍ ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്.
ഈമാസം ആദ്യം സൗദിയില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവാവ് ഭാര്യയെയും മക്കളെയും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തില്‍ ഇയാള്‍ പുറത്തേക്കിറങ്ങിയത്.
സെന്റ് പീറ്റേഴ്‌സ് ജംക്ഷനിലെ കടയില്‍ മാസ്‌ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബൈയില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഇയാളില്‍ നിന്നും വീട്ടുകാരുടെ നമ്പര്‍ ചോദിച്ച് വിളിച്ചപ്പോള്‍ പറഞ്ഞതു മുഴുവനും സത്യമാണെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. പൊലീസിനോടു തട്ടിക്കയറിയ ഇയാള്‍ കുതറിയോടി. പിന്നീട് പൊലീസ് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു.
Keywords: Youth who breaks quarantine in Pathanamthitta tests covid negative, Pathanamthitta, News, Health, Health & Fitness, Police, Ambulance, Kerala.

സുരക്ഷാ വസ്ത്രം ധരിച്ചെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ കുതിച്ചെത്തുകയും വളരെ സാഹസികമായി കീഴ്‌പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇവരില്‍നിന്ന് കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ വീണ്ടും പിടികൂടി കൈകാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷം ഇയാള്‍ ശാന്തനായി.
Keywords: Youth who breaks quarantine in Pathanamthitta tests covid negative, Pathanamthitta, News, Health, Health & Fitness, Police, Ambulance, Kerala.
Powered by Info News For You

Comments
Post a Comment