ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇഷ്ടംപോലെ മദ്യം; എത്തിച്ചുകൊടുക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും; അധികൃതരുടെ കണ്ണുവെട്ടിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ നടക്കുന്നത്!
അടൂര്‍ (പത്തനംതിട്ട): (www.kvartha.com 02.07.2020) ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇഷ്ടംപോലെ മദ്യവും ലഭിക്കുന്നതായി പരാതി. അധികൃതരുടെ കണ്ണുവെട്ടിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചുകൊടുക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും. മണക്കാല എഞ്ചിനീയറിങ് കോളജിനു സമീപമുള്ള കെട്ടിടത്തില്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തി സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്കാണ് മദ്യം എത്തിച്ചുനല്‍കുന്നത്. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് മദ്യം എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ മദ്യം കേന്ദ്രത്തില്‍ എത്തിക്കുന്നത് അതിവിദഗ്ദമായാണ്.
മുകള്‍നിലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കയറില്‍ പ്ലാസ്റ്റിക്ക് കവര്‍ കെട്ടി താഴേക്ക് ഇറക്കും. മദ്യവുമായി കാത്തുനില്‍ക്കുന്നവര്‍ കവറിനുള്ളില്‍ മദ്യക്കുപ്പി വെച്ചുകൊടുക്കുമ്പോള്‍ മുകളിലേക്ക് വലിച്ചെടുക്കുകയാണ് രീതി. മദ്യം ആരും കാണാതെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവിടെ എത്തിക്കുന്നത്. കഴിഞ്ഞദിവസം ദുബൈയില്‍ നിന്നും വന്ന കിളിവയല്‍ സ്വദേശിയായ യുവാവ് ഈ കെട്ടിടത്തില്‍ മദ്യപിച്ച് ബഹളം വെച്ചിരുന്നു.
മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിട്ട് അകത്തിരുന്നതും അധികൃതരില്‍ പരിഭ്രാന്തി പടര്‍ത്തി. ഒടുവില്‍ ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാക്കുകയായിരുന്നു. കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോടും ഇയാള്‍ മോശമായി പെരുമാറിയതായി പറയുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ അടൂര്‍ പൊലീസ് കോവിഡ് നിരീക്ഷണ ലംഘനത്തിന് കേസെടുത്തു.
Keywords: Liquor in quarantine center in Adoor, Pathanamthitta, News, Local-News, Liquor, Case, Complaint, Police, Kerala.

പൊലീസ് എല്ലാ ദിവസവും ആളുകളുടെ എണ്ണം സംബന്ധിച്ച് പരിശോധന നടത്താറുണ്ടെങ്കിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുറികളില്‍ പരിശോധന നടത്താന്‍ അനുവാദമില്ല. അനുവാദമുള്ള ആരോഗ്യ വകുപ്പാകട്ടെ ഇത്തരം പരിശോധനകള്‍ നടത്താറുമില്ല. ഇതാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വളമാകുന്നത്.
Keywords: Liquor in quarantine center in Adoor, Pathanamthitta, News, Local-News, Liquor, Case, Complaint, Police, Kerala.
Powered by Info News For You

Comments
Post a Comment