പാലില്‍ നിന്ന് പാറ്റയെ എടുത്തുമാറ്റിയത് പോലെയായിരുന്നു ആ താരത്തെ ഒഴിവാക്കിയത്; ആകാശ് ചോപ്ര
ന്യൂഡെല്‍ഹി: (https://ift.tt/2W94CYz) ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമില്‍നിന്ന് അജിങ്ക്യ രഹാനെയെ ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 2018ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ നിന്ന് രഹാനെയെ ഒഴിവാക്കിയതിനെതിരെയാണ് ആകാശ് ചോപ്ര രംഗത്തെത്തിയത്. കുറച്ച് മത്സരങ്ങളിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളുടെ പേരിലാണ് രഹാനെയെ പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു. അന്ന് പുറത്താക്കിയതിന് ശേഷം ഏകദിന, ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ രഹാനെക്കായിട്ടില്ലെന്നും താരത്തോട് കാണിക്കുന്നത് അനീതിയാണെന്നും ചോപ്ര അറിയിച്ചു.
'രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയായിട്ടാണ് താന്‍ കരുതുന്നത്. അദ്ദേഹത്തിന് ശേഷം ആ സ്ഥാനത്ത് നന്നായി കളിക്കുന്ന മറ്റൊരു താരത്തെ കണ്ടെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം നന്നായി കളിക്കുമായിരുന്നു. രഹാനെക്ക് ഇനിയും അവസരം നല്‍കണം'-ചോപ്ര പറഞ്ഞു.
'നാലാം നമ്പറിലാണ് രഹാനെ ഇറങ്ങിയിരുന്നത്. ആ സ്ഥാനത്ത് അദ്ദേഹം നന്നായി കളിച്ചിരുന്നു. 94 ആയിരുന്നു അദ്ദേഹത്തിന്റെ സ്ട്രേക്ക് റേറ്റ്. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. പെട്ടെന്നാണ് താരത്തെ പുറത്താക്കിയത്. പാലില്‍നിന്ന് പാറ്റയെ എടുത്ത് കളയുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ടീമില്‍ നിന്ന് പുറത്താക്കിയത് രഹാനെയെ വിഷമിപ്പിച്ചതായി തനിക്ക് തോന്നി'- ചോപ്ര പറഞ്ഞു. യൂ ട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: News, National, India, New Delhi, Cricket, Sports, Player, YouTube, South Africa, Ajinkya Rahane was removed from ODIs like a fly from milk: Aakash Chopra'രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയായിട്ടാണ് താന്‍ കരുതുന്നത്. അദ്ദേഹത്തിന് ശേഷം ആ സ്ഥാനത്ത് നന്നായി കളിക്കുന്ന മറ്റൊരു താരത്തെ കണ്ടെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ അവസരം നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം നന്നായി കളിക്കുമായിരുന്നു. രഹാനെക്ക് ഇനിയും അവസരം നല്‍കണം'-ചോപ്ര പറഞ്ഞു.
'നാലാം നമ്പറിലാണ് രഹാനെ ഇറങ്ങിയിരുന്നത്. ആ സ്ഥാനത്ത് അദ്ദേഹം നന്നായി കളിച്ചിരുന്നു. 94 ആയിരുന്നു അദ്ദേഹത്തിന്റെ സ്ട്രേക്ക് റേറ്റ്. എന്നിട്ടും എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. പെട്ടെന്നാണ് താരത്തെ പുറത്താക്കിയത്. പാലില്‍നിന്ന് പാറ്റയെ എടുത്ത് കളയുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ടീമില്‍ നിന്ന് പുറത്താക്കിയത് രഹാനെയെ വിഷമിപ്പിച്ചതായി തനിക്ക് തോന്നി'- ചോപ്ര പറഞ്ഞു. യൂ ട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.
Powered by Info News For You

Comments
Post a Comment