കോവിഡ് ഡ്യൂട്ടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമം; ഡോക്ടറെ വളഞ്ഞിട്ട് തല്ലി നേഴ്‌സുമാര്‍

ചണ്ഡീഗഢ്: (www.kvartha.com 16.07.2020) കോവിഡ് ഡ്യൂട്ടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ഡോക്ടറെ വളഞ്ഞിട്ട് തല്ലി നേഴ്‌സുമാര്‍. ഹരിയാണ പഞ്ചഗുളയിലെ ആശുപത്രിയിലാണ് സംഭവം. രാത്രി റൗണ്ട്സ് കഴിഞ്ഞതിന് ശേഷം വാര്‍ഡിലെ വസ്ത്രം മാറുന്ന മുറിയില്‍ കയറി വാതില്‍ അടച്ച ശേഷം 21 കാരിയായ നഴ്സിനെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്നും രക്ഷപ്പെട്ട നേഴ്‌സ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവസമയത്ത് ഡോക്ടര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 



നേഴ്സിന്റെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം നടന്നില്ല. ഇതോടെ നേഴ്‌സ് പൊലീസില്‍ പരാതി നല്‍കുകയായിരുന്ന. ഇതോടെ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണം വേഗത്തിലായി. ഇതിനിടെ മൊഴി നല്‍കാനെത്തിയ ഡോക്ടറെ നഴ്സുമാര്‍ അടിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ സംഭവം മറച്ചുവെക്കാനാണ് ശ്രമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

Keywords: National, News, Punjab, Nurse, Doctor, Molestation Attempt, Hospital, Police, Case, Complaint, Attack, Beat, Nurses attack doctor for trying to molest nurse.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?