കോവിഡിന് പിന്നാലെ കേരളം കാത്തിരിക്കുന്നത് അതിതീവ്ര മഴ: ആഗസ്ത് രണ്ടാംവാരം മുതല്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം (www.evisionnews.co): കോവിഡിന് പിന്നാലെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വിദഗ്ധര്‍. സാധാരണ കിട്ടേണ്ടതിനേക്കാള്‍ ഇക്കുറി 20 ശതമാനം അധികം മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.

സംസ്ഥാനത്ത് ആഗസ്ത് രണ്ടാംവാരം മുതല്‍ അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം. കഴിഞ്ഞ രണ്ടുവര്‍ഷവും ആഗസ്ത് ഒന്നും രണ്ടും ആഴ്ചകളിലായിരുന്നു കേരളത്തില്‍ അതിതീവ്ര മഴയും തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്.

രണ്ടുവര്‍ഷത്തെ പ്രളയത്തെതുടര്‍ന്ന് കനത്തമഴയില്‍ പോലും വെള്ളം ഉയരുന്ന രീതിയിലേക്ക് പലയിടങ്ങളിലും മണ്ണിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. കാലവര്‍ഷം ആരംഭിച്ച ശേഷമുണ്ടായ ചുഴലികള്‍ ഇത്തവണ മഴയെ സാരമായി ബാധിച്ചു.

കാറ്റിന്റെ ഗതി മാറിയതോടെ മഴയില്‍ ഗണ്യമായ കുറവുണ്ടായി. വീണ്ടും തീവ്രമഴ ആവര്‍ത്തിച്ചാലുണ്ടാകുന്ന അപകടസാധ്യത സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയില്‍ 27 ശതമാനം കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?